തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ടെക്‌നോളജി സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ പി.എം.ഐ യുടെ (പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട്) ബെസ്റ്റ് പ്രോജക്ട് ഓഫ് ദി ഇയർ അവാർഡിന് അർഹരായി.

പ്രമുഖ യു.എസ് ഫോർച്യൂൺ 50 ഹെൽത്ത്‌കെയർ കമ്പനിയുടെ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട ഷോപ്പിങ് പോർട്ടൽ പ്രോജക്ടാണ് യു.എസ്.ടി ഗ്ലോബലിനെ പി.എം.ഐ ഇന്ത്യ അവാർഡിന് അർഹമാക്കിയത്. പി.എം.ഐ ഇന്ത്യ അവാർഡിലെ സ്‌മോൾ എന്റർപ്രൈസസ് വിഭാഗത്തിലാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.

'പ്രോജക്ട് മാനേജ്‌മെന്റിലെ ഞങ്ങളുടെ മികവ് പി.എം.ഐ അംഗീകരിച്ചത് യു.എസ്.ടി ഗ്ലോബലിന് കിട്ടിയ ബഹുമതിയാണ്. ഈ പ്രോജക്ട് 'ഡിസൈൻ ഫോർ ഹാപ്പിനസ്' എന്ന ഞങ്ങളുടെ സമീപനത്തിന്റെ വിജയകരമായ മറ്റൊരു ഉദാഹരണമാണ്. ഡിജിറ്റൽ ടെക്‌നോളജിയിലൂടെ മൂന്ന് ബില്യൺ ജീവിതങ്ങൾ പരിഷ്‌കരിക്കുന്നതിൽ ഞങ്ങൾക്കുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന ഹെൽത്ത് കെയർ രംഗത്ത് ഞങ്ങൾ അവതരിപ്പിച്ച ഈ പ്രോജക്ട്,' യു.എസ്.ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അരുൺ നാരായണൻ അഭിപ്രായപ്പെട്ടു.

പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ടിന്റെ പി.എം.ഐ ഇന്ത്യ അവാർഡ് രാജ്യത്തെ പ്രോജക്ട് മാനേജ്‌മെന്റ് രംഗത്ത് നൽകുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ്. പ്രോജക്ട് മാനേജ്‌മെന്റ് രംഗത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നോട്ട്-ഫോർ-പ്രോഫിറ്റ് മെമ്പർഷിപ്പ് അസോസിയേഷനായ പി.എം.ഐ, ഇന്ത്യയിലെ പ്രോജക്ട് മാനേജ്‌മെന്റ് രംഗത്തെ മികവുകൾ അംഗീകരിക്കുന്നതിനായി 2009 മുതൽ അവാർഡുകൾ നൽകുന്നുണ്ട്.