- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ലോകത്തെ ഏറ്റവും മികച്ച റിസോർട്ട് മാലെദ്വീപിലെ കുറുംബ; മികച്ച 25 റിസോർട്ടുകളിൽ 13-ഉം മെക്സിക്കോയിൽ; കുടുംബവുമായി യാത്ര പോകുന്നവർക്ക് വേണ്ടി ഒരു ലിസ്റ്റ്
ചിലേടത്ത് താമസം. മറ്റു ചില സ്ഥലങ്ങളിൽ ഭക്ഷണം. വേറെ ചിലേടത്ത് കാഴ്ചഭംഗി...റിസോർട്ടുകളിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് പല ഘടങ്ങളാകും. എന്നാൽ, എല്ലാം ഒത്തുചേർന്ന ഇടങ്ങൾ കിട്ടുക പ്രയാസമാകും. അത്തരമൊരു ലിസ്റ്റാണിത്. ലോകത്തെ ഏറ്റവും മികച്ച 25 റിസോർട്ടുകളുടെ പട്ടിക. ട്രിപ്പ് അഡൈ്വസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡാണ് ഈ പട്ടിക തയ്യാറാക്കിയി
ചിലേടത്ത് താമസം. മറ്റു ചില സ്ഥലങ്ങളിൽ ഭക്ഷണം. വേറെ ചിലേടത്ത് കാഴ്ചഭംഗി...റിസോർട്ടുകളിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് പല ഘടങ്ങളാകും. എന്നാൽ, എല്ലാം ഒത്തുചേർന്ന ഇടങ്ങൾ കിട്ടുക പ്രയാസമാകും. അത്തരമൊരു ലിസ്റ്റാണിത്. ലോകത്തെ ഏറ്റവും മികച്ച 25 റിസോർട്ടുകളുടെ പട്ടിക. ട്രിപ്പ് അഡൈ്വസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
മാലെദ്വീപിലെ കുറുംബയാണ് ലോകത്തെ ഏറ്റവും മികച്ച റിസോർട്ടെന്ന് ട്രിപ്പ് അഡൈ്വസർ പറയുന്നു. വിഹിമനഫുഷിയിലെ ഈ റിസോർട്ട് പ്രണയികളുടെ പ്രിയപ്പെട്ടയിടമാണ്. സ്വകാര്യതയ്ക്കും പേരുകേട്ട ഇവിടെ ഇന്ത്യൻ മഹാസമുദ്രത്തിലെ മറ്റെല്ലാ റിസോർട്ടുകളെയും കുറുംബ പിന്തള്ളുമെന്ന് ട്രിപ്പ് അഡൈ്വസർ പറയുന്നു. വിവിധ തരത്തിലുള്ള ഭക്ഷണം ലഭിക്കുന്ന എട്ട് റെസ്റ്റോറന്റുകളും മൂന്ന് ബാറുകളും ഇവിടെയുണ്ട്.
മെക്‌സിക്കോയാണ് സഞ്ചാരികളുടെ മറ്റൊരു പ്രിയപ്പെട്ട കേന്ദ്രം. ട്രിപ്പ് അഡൈ്വസറുടെ 25 റിസോർട്ടുകളിൽ 13 എണ്ണവും മെക്‌സിക്കോയിലാണ്. ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ റിസോർട്ട മെക്‌സിക്കോയിലെ ലെ ബ്ലാങ്ക് സ്പാ റിസോർട്ടാണ്. മൂന്നാം സ്ഥാനത്തുള്ളതും മെക്‌സിക്കൻ റിസോർട്ട് തന്നെ. എക്‌സലൻസ് പ്ലായ മുയേറെസാണ്. യൂറോപ്പിലെ ഏറ്റവും മികച്ച റിസോർട്ട് നാലാം സ്ഥാനത്തുള്ള തുർക്കിയിലെ വോയേജ് ബ്ലീക്ക് ഗോൾഫ് ആൻഡ് സ്പാ.
റിസോർട്ട് സന്ദർശിച്ചവരുടെ അഭിപ്രായങ്ങൾ വിലയിരുത്തിയും നേരിട്ട് പരിശോധിച്ചുമാണ് ട്രിപ്പ് അഡൈ്വസർ ഈ പട്ടിക തയ്യാറാക്കിയത്.
ലിസ്റ്റിലുള്ള റിസോർട്ടുകൾ ഇവയാണ്.
1. Kurumba Maldives
2. Le Blanc Spa Resort, Mexico
3. Excellence Playa Mujeres, Mexico
4. Voyage Belek Golf & Spa, Turkey
5. Luxury Bahia Principe Cayo Levantado Don Pablo Collection, Dominican Republic
6. Iberostar Grand Hotel Paraiso, Mexico
7. The Reserve at Paradisus Punta Cana, Dominican Republic
8. Salinas do Maragogi All Inclusive Resort, Brazil
9. Secrets Maroma Beach Riviera Cancun, Mexico
10. Iberostar Grand Hotel Bavaro, Dominican Republic
11. Andilana Beach Resort, Antsiranana Province
12. Hyatt Zilara Cancun, Mexico
13. Ikos Oceania, Greece
14. Iberostar Grand Rose Hall, Jamaica
15. Secrets Silversands Riviera Cancun, Mexico
16. Grand Velas Riviera Nayarit, Mexico
17. Galley Bay Resort, Antigua
18. The Royal Playa del Carmen, Mexico
19. Royalton Cayo Santa Maria, Villa Clara Province
20. The Reserve at Paradisus Palma Real, Dominican Republic
21. El Dorado Maroma, a Beachfront Resort, by Karisma, Mexico
22. The Beloved Hotel, Mexico
23. Playacar Palace, Mexico
24. Live Aqua Cancun All Inclusive, Mexico
25. Rixos Sharm El Sheikh, Egypt