- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വെർജീനിയയിൽ പിറ്റ്ബുള്ളിന്റെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; 22 വയസുള്ള യുവതിയെ സ്വന്തം വളർത്തു നായ്ക്കൾ ആക്രമിച്ചത് നടക്കാനിറങ്ങിയപ്പോൾ
വെർജീനിയ : രണ്ടു വലിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽവെർജീനിയയിലുള്ള 22 വയസ്സുകാരി ബെഥനി ലിൻ കൊല്ലപ്പെട്ടതായി ഡിസംബർ15 വെള്ളിയാഴ്ച ഗൂച്ചുലാന്റ് കൗണ്ടി ഷെറിഫ് ജെയിംസ് അഗ്നു നടത്തിയപത്രസമ്മേളനത്തിൽ അറിയിച്ചു. ബെഥനി ശരീരമാസകലം കടിയേറ്റ് വൃക്ഷനിബിഢമായപ്രദേശത്ത് രണ്ടു കൂറ്റൻ നായ്ക്കളുടെ സംരക്ഷണത്തിൽ കിടന്നിരുന്നത്‌വ്യാഴാഴ്ചയായിരുന്നു പൊലീസ് കണ്ടെത്തിയത്. രണ്ട് നായക്കളുമായി നടക്കാനിറങ്ങിയ മകളെ കാണാനില്ലെന്ന് ബെഥനിയുടെ പിതാവ് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്നദൃശ്യം ശ്രദ്ധയിൽപ്പെട്ടത്. മരിച്ചു കിടന്നിരുന്ന യുവതിയുടെ സമീപത്തു നിന്നും നായ്ക്കളെമാറ്റുന്നതിനു ഒന്നര മണിക്കൂറോളം പൊലീസിനു പാടുപെടേണ്ടി വന്നതായും ഷെറിഫ്പറഞ്ഞു.ധരിച്ചിരുന്ന വസ്ത്രം മുഴുവൻ കീറി പറിഞ്ഞു കഴുത്തിനും മുഖത്തുംശരീരമാസകലം മുറിവേറ്റ് രക്തത്തിൽ കിടന്നിരുന്ന ബെഥനിയുടെ ശരീരംനായ്ക്കൾ ഭക്ഷണമാക്കുന്നതിനു മത്സരിക്കുകയായിരുന്നു എന്നുംപറയപ്പെടുന്നു. നാല്പത് വർഷത്തെ സർവീസിനിടയിൽ ഇത്രയും ഭീകരമായ ഒരുമരണം അ
വെർജീനിയ : രണ്ടു വലിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽവെർജീനിയയിലുള്ള 22 വയസ്സുകാരി ബെഥനി ലിൻ കൊല്ലപ്പെട്ടതായി ഡിസംബർ15 വെള്ളിയാഴ്ച ഗൂച്ചുലാന്റ് കൗണ്ടി ഷെറിഫ് ജെയിംസ് അഗ്നു നടത്തിയപത്രസമ്മേളനത്തിൽ അറിയിച്ചു. ബെഥനി ശരീരമാസകലം കടിയേറ്റ് വൃക്ഷനിബിഢമായപ്രദേശത്ത് രണ്ടു കൂറ്റൻ നായ്ക്കളുടെ സംരക്ഷണത്തിൽ കിടന്നിരുന്നത്‌വ്യാഴാഴ്ചയായിരുന്നു പൊലീസ് കണ്ടെത്തിയത്. രണ്ട് നായക്കളുമായി നടക്കാനിറങ്ങിയ മകളെ കാണാനില്ലെന്ന് ബെഥനിയുടെ പിതാവ് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്നദൃശ്യം ശ്രദ്ധയിൽപ്പെട്ടത്.
മരിച്ചു കിടന്നിരുന്ന യുവതിയുടെ സമീപത്തു നിന്നും നായ്ക്കളെമാറ്റുന്നതിനു ഒന്നര മണിക്കൂറോളം പൊലീസിനു പാടുപെടേണ്ടി വന്നതായും ഷെറിഫ്പറഞ്ഞു.ധരിച്ചിരുന്ന വസ്ത്രം മുഴുവൻ കീറി പറിഞ്ഞു കഴുത്തിനും മുഖത്തുംശരീരമാസകലം മുറിവേറ്റ് രക്തത്തിൽ കിടന്നിരുന്ന ബെഥനിയുടെ ശരീരംനായ്ക്കൾ ഭക്ഷണമാക്കുന്നതിനു മത്സരിക്കുകയായിരുന്നു എന്നുംപറയപ്പെടുന്നു.
നാല്പത് വർഷത്തെ സർവീസിനിടയിൽ ഇത്രയും ഭീകരമായ ഒരുമരണം അതും നായ്ക്കളുടെ കടിയേറ്റ് ആദ്യമായി കാണുകയായിരുന്നുവെന്നും ഷെറിഫ്പറഞ്ഞു. നായ്ക്കളെ പിന്നീട് അനിമൽ ഷെൽട്ടറിലേക്ക് മാറ്റി.