- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈനായി പണം അടച്ച് ഔട്ട് ലെറ്റിലെത്തി മദ്യം വാങ്ങാം; തിരുവനന്തപുരം പഴവങ്ങാടിയിലും കോഴിക്കോട് പാവമണി റോഡിലും എറണാകുളം മാർക്കറ്റ് റോഡിലും പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം; ബെവ്‌കോ ഓൺലൈനാകുമ്പോൾ
തിരുവനന്തപുരം: ഇനി ഓൺലൈനിലും മദ്യ വിൽപ്പന. ഓൺലൈനായി പണമടച്ചു ബുക്ക് ചെയ്ത ശേഷം തിരഞ്ഞെടുത്ത ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ നിന്ന് ഇന്നു മുതൽ മദ്യം വാങ്ങാം.ഉപഭോക്താക്കൾക്ക് എസ്എംഎസ് സന്ദേശത്തിലുള്ള റഫറൻസ് നമ്പർ നൽകി ബുക്ക് ചെയ്ത് മദ്യം വാങ്ങാം.
https:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ഓൺലൈൻ ബുക്കിങ് നടത്തേണ്ടത്. പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹാരത്തിന് ksbchelp@gmail.com എന്ന വിലാസത്തിൽ സന്ദേശമയയ്ക്കണം. ഉപഭോക്തൃ സൗഹൃദ വെബ്‌സൈറ്റും https://ksbc.co.in സജ്ജമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, എറണാകുളം മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്ട്ലറ്റുകളിലാണ് സംവിധാനം.
സ്വന്തം മൊബൈൽ ഫോൺ നമ്പർ നൽകുമ്പോൾ ഒറ്റത്തവണ പാസ്വേഡ് (ഒടിപി) ലഭിക്കും. ഇതു വെരിഫൈ ചെയ്തു രജിസ്റ്റ്രേഷൻ പൂർത്തിയാക്കണം. അതിനു ശേഷം ഉപഭോക്താവിന്റെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ പേര്, ഇ മെയിൽ ഐഡി, ജനനത്തീയതി, പാസ്വേഡ് എന്നിവ നൽകണം. അപ്പോൾ ജില്ല, ചില്ലറ വിൽപനശാലകൾ, അവിടെ ലഭ്യമായ മദ്യ ഇനങ്ങൾ എന്നീ വിവരങ്ങൾ കിട്ടും.
ഉപഭോക്താക്കൾ മദ്യം തിരഞ്ഞെടുത്തു കാർട്ടിൽ ചേർത്ത ശേഷം പ്ലെയ്‌സ് ഓർഡർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് പെയ്മെന്റ് ഗേറ്റ്‌വേ വഴി പണമടയ്ക്കാം. അപ്പോൾ റഫറൻസ് നമ്പറും ചില്ലറ വിൽപനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ സന്ദേശം ലഭിക്കും.
മറുനാടന് മലയാളി ബ്യൂറോ