- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവോണത്തിന് മദ്യ വിൽപ്പനയില്ല; ബെവ്കോയും ബാറുകളും തുറക്കില്ല; ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യവിൽപ്പനശാലകൾ തിരഞ്ഞെടുക്കാവുന്ന രീതിയിൽ ബെവ്കോ ആപ്പ് പരിഷ്ക്കരിച്ചു
തിരുവനന്തപുരം: തിരുവോണ ദിവസമായ തിങ്കളാഴ്ച സംസ്ഥാനത്തെ മദ്യ വിൽപ്പന ശാലകൾ തുറക്കില്ല. ബെവ്കോ വിൽപ്പനശാലകൾക്കും ബാറുകൾക്കും അവധിയായിരിക്കും. അതേസമയം ബെവ്കോ ആപ്പ് പരിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇനി ഇഷ്ടമുള്ള മദ്യവിൽപ്പനശാലകൾ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ആപ് പരിഷ്കരിച്ചത്. ഉപഭോക്താവ് നൽകുന്ന പിൻകോഡിന് അനുസരിച്ചു മദ്യശാലകൾ ആപ് നിർദേശിക്കുന്ന രീതിയാണ് മാറ്റിയത്. ഓണക്കാലം കഴിഞ്ഞാലും ഈ രീതി തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഉപഭോക്താവ് ബെവ്ക്യൂ ആപ്പിൽ പിൻകോഡ് കൊടുക്കുന്ന സമയത്ത് പിൻകോഡിന്റെ പ്രദേശത്തു വരുന്ന ബാറുകളുടെയും ബിവറേജസ്, കൺസ്യൂമർഫെഡ് എന്നിവയുടെ ചില്ലറ വിൽപനശാലകളുടെയും വിവരങ്ങൾ കാണാൻ കഴിയും. ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് ഇതിൽ ഏതു വേണമെങ്കിലും ഇനി തിരഞ്ഞെടുക്കാം.
മാറ്റങ്ങൾ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. ഗൂഗിൾ അനുമതി ഇന്നു ലഭിക്കുമെന്നാണു കരുതുന്നത്. മാറ്റം വരുമ്പോൾ പ്രതിദിനം 1 ലക്ഷം വരെ ഉപഭോക്താക്കൾ വർധിക്കുമെന്നാണു കണക്കുകൂട്ടൽ. ഇന്നലെ 2.80 ലക്ഷം ടോക്കണുകൾ വിതരണം ചെയ്തു.