- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ബെവ്കോ വെള്ളിയും ശനിയും പ്രവർത്തിക്കില്ല; അവധി ഗാന്ധിജയന്തിയും ഒന്നാം തീയതിയും പ്രമാണിച്ച്
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രവർത്തിക്കില്ല. ഒന്നാം തീയതി, ഗാന്ധി ജയന്തി എന്നീ കാരണങ്ങളാലാണ് മദ്യവിൽപ്പന ശാലകൾ വെള്ളിയും ശനിയും അടഞ്ഞുകിടക്കുക. പാദവാർഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇത്. അവധികൾക്ക് ശേഷം ഇനി ഞായറാഴ്ചയാണ് മദ്യവിൽപ്പന ശാലകൾ തുറക്കുക.
തുടർച്ചയായ അവധിദിനമുള്ളതിനാൽ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ വലിയ തിരക്ക് ഒഴിവാക്കാനും കൊറോണ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബെവ്കോ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story