- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് ഇനി ക്യു നിന്ന് തളരണ്ട; മദ്യം വീട്ടിലെത്തും; ബെവ്കോ ഹോം ഡെലിവറി അടുത്ത ആഴ്ച്ച മുതൽ
തിരുവനന്തപുരം: കോവിഡ് കാലത്തെ തിരക്ക് ഒഴിവാക്കാൻ ഹോം ഡെലിവറി സംവിധാനവുമായി ബെവ്കോ. മദ്യം ഓർഡർ അനുസരിച്ച് വീട്ടിലെത്തിച്ചുനൽകുന്ന പുതിയ സംവിധാനത്തിന് അടുത്തയാഴ്ച മുതൽ തുടക്കമാകും. ആദ്യഘട്ടം തിരുവനന്തപുരത്തും എറണാകുളത്തുമാണ് നടപ്പാക്കുക. വിശദ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിനു കൈമാറിയേക്കും. കോവിഡ് രണ്ടാംവരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകൾ ബവ്റിജസ് കോർപറേഷൻ പരിശോധിച്ചത്. ആവശ്യക്കാർക്ക് മദ്യം ബെവ്കോ തന്നെ വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.
പ്രീമിയം ബ്രാൻഡുകളായിരിക്കും ആദ്യഘട്ടത്തിൽ ഹോം ഡെലിവറിയിൽ ഉൾപ്പെടുത്തുക. ഹോം ഡെലിവറിക്ക് പ്രത്യേക സർവീസ് ചാർജുണ്ടായിരിക്കും. എറണാകുളത്തും തിരുവനന്തപുരത്തും ആരംഭിക്കുന്ന ആദ്യഘട്ടത്തിന് ശേഷമായിരിക്കും കൂടുതൽ ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കണമോ എന്ന് തീരുമാനിക്കുക. സാധ്യതകൾ പഠിച്ച് റിപ്പോർട്ട് നൽകാനായി ബെവ്കോ എംഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷം സർക്കാരിനു ശുപാർശ നൽകും.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് മദ്യവിൽപ്പനയ്ക്ക് ബെവ്ക്യു എന്ന ആപ്പ് ബെവ്കോ തയ്യാറാക്കിയിരുന്നു. ഹോം ഡെലിവറിക്ക് വേണ്ടി ബവ്ക്യൂവിനു സമാനമായ ആപ് കൊണ്ടു വരാനും സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ