വാഷിംങ്ടൻ : ഇന്ത്യൻ എംബസിയുടെ ഫോൺ നമ്പർ കോളർ ഐഡിയിൽപ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള വ്യാജ ഫോൺ കോളുകൾക്കെതിരെവാഷിങ്ടൻ ഡിസി ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. പണത്തിനുവേണ്ടിഇന്ത്യൻ എംബസിയുടെ ഫോൺ നമ്പർ വ്യാജമായി അമേരിക്കയിൽഉപയോഗിക്കുന്നതായി എംബസി അധികൃതർ വെളിപ്പെടുത്തി.

പല ടെലിഫോൺ സന്ദേശങ്ങളിലും ഇന്ത്യൻ എംബസിയുടെ ഫോൺ നമ്പർ (202 9397000) കാണുകയോ, ഇന്ത്യൻ എംബസി എന്ന് തെളിഞ്ഞുവരികയോചെയ്യുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. പാസ്പോർട്ട്, വിസ ഫോം,ഇമ്മിഗ്രേഷൻ ഫോം തുടങ്ങിയവയിൽ തെറ്റുകളുണ്ടെന്നും ഇതുശരിപ്പെടുത്തുന്നതിന് ഫീസ് ആവശ്യമുണ്ടെന്നും ഉടൻ ക്രെഡിറ്റ് കാർഡ്
വിവരങ്ങൾ നൽകി പണം അടച്ചില്ലെങ്കിൽ ഇന്ത്യയിലേക്ക് നാടുകടത്തുകയോ,
അമേരിക്കയിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയോ വേണ്ടി വരുമെന്നുള്ള
സന്ദേശങ്ങളാണ് ലഭിക്കുന്നത്.

ഇന്ത്യക്കാരിൽ നിന്നോ, വിദേശിയരിൽനിന്നോ പേഴ്സണൽ വിവരങ്ങൾ ഒന്നും തന്നെ ഫോണിലൂടെആവശ്യപ്പെടുകയില്ലെന്നും അത്തരം വിവരങ്ങൾ യഥാർഥ ഇമെയിലിലൂടെ മാത്രമേആവശ്യപ്പെടുകയുള്ളുവെന്നും എംബസി അധികൃതർ പറഞ്ഞു. ആർക്കെങ്കിലും ഇത്തരത്തിലുള്ള ഫോൺ കോൺ ലഭിക്കുകയാണെങ്കിൽ cons1.washington(at)mea.gov.in,  എന്ന ഇമെയിലുമായി ബന്ധപ്പെടേണ്ടതാണെന്നുംഅറിയിച്ചിട്ടുണ്ട്.