മുംബൈ: ഇറാനിയൻ സംവിധായകൻ മജിദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചിത്രമായ 'ബിയോണ്ട് ദി ക്ലൗഡ്‌സിന്റെ' ട്രൈലർ പുറത്തിറങ്ങി. സഹോദരനും സഹോദരിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ മലയാളി താരമായ മാളവിക മോഹനാണ് ചിത്രത്തിൽ നായിക.

ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടക്കാണ് നായകൻ. സംവിധായകൻ ഗൗതം ഘോഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പട്ടം പോലെ, നിർണ്ണായകം എന്നീ ചിത്രങ്ങളിലെ നായികയാണ് മാളവിക.

പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകൻ കെയു മോഹനനന്റെ മകളാണ് നടി മാളവിക.എ.അർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മുംബൈയിലാണ് ചിത്രീകരിച്ചത്.