വംബർ 8 ന് തിരികൊളുത്തിയ ബി. എഫ്. സി - കെ. സി. എ ഇന്ത്യൻടാലെന്റ്‌റ് സ്‌കാൻ 2018, ഡിസംബർ 10 ന് വിജയകരമായി പര്യവസാനിച്ചു.ഒരു മാസത്തിലേറെ നീണ്ടുനിന്ന മത്സരങ്ങളിൽ ബഹ്റൈനിൽ താമസാക്കിയ675 ഇന്ത്യൻ വിദ്യാർത്ഥികൾ അവരുടെ സർഗ്ഗാത്മകമായ കഴിവുകൾതെളിയിച്ചു.

കെ. സി. എ യുടെ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ഇന്ത്യൻ ടാലെന്റ്‌റ്സ്‌കാൻ ജനറൽ കൺവീനർ, മുൻകാല സാരഥികൾ എന്നിവർ പങ്കെടുത്തഉത്ഘാടന ചടങ്ങിൽ ബി. എഫ്. സി ജനറൽ മാനേജർ പാൻസിലിവർക്കി മുഖ്യ അതിഥി ആയിരുന്നു.

ബഹ്റൈനിലെ 12 സ്‌കൂളുകളിൽ നിന്നായി പങ്കെടുത്ത കുട്ടികളെ,പ്രായാടിസ്ഥാനമാക്കി 4 ഗ്രൂപ്പുകളായി തരം തിരിച്ചു 150 ൽ പരംഇനങ്ങളിൽ മത്സരങ്ങൾ നടന്നു. 276 വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട്ഇന്ത്യൻ സ്‌കൂൾ സജീവ സാന്നിധ്യം തെളിയിച്ചപ്പോൾ, തൊട്ടു പുറകിൽ 168
വിദ്യാർത്ഥികളാൽ ഏഷ്യൻ സ്‌കൂൾ ശ്രദ്ദേയമായി. എല്ലാ ദിവസവും 3വേദികളിലായി നടന്ന കലാമാമാങ്കം കെ. സി. എ യുടെ അങ്കണം ഒരുമാസത്തിലേറെ സജീവമാക്കി.

ഈ വർഷം പുതുതായി ഉൾപ്പെടുത്തിയ ഗ്രൂപ്പ് മത്സരങ്ങൾ കുട്ടികളുടെയുംരക്ഷിതാക്കളുടേയും മുക്തകണ്ഠ പ്രശംസ നേടുകയും, കാണികൾക്ക് അത്യഅപൂർവ്വമായ വിസ്മയ കാഴ്‌ച്ചയും ആയിരുന്നു.സുപ്രസിദ്ധ ചലച്ചിത്ര താരം മനോജ് കെ ജയൻ മുഖ്യ അതിഥിയായിപങ്കെടുക്കുന്ന ഇന്ത്യൻ ടാലെന്റ്‌റ് സ്‌കാൻ അവാർഡ് നിശ ഡിസംബർ 28വെള്ളിയാഴ്‌ച്ച വൈകിട്ട് 6.30 ന് കെ. സി. എ - വി. കെ. എൽ ഹാളിൽനടക്കുമെന്ന് കെ. സി. എ ജനറൽ സെക്രട്ടറി അറിയിച്ചു. ഈ ചടങ്ങിൽവെച്ച് കലാതിലകം, കലാപ്രതിഭ, ഗ്രൂപ്പ് ചാമ്പ്യൻ, കൂടാതെ വ്യക്തിഗതവിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യുമെന്ന് ജനറൽകൺവീനർ  ലിയോ ജോസഫ് അറിയിച്ചു.

ഇന്ത്യൻ ടാലെന്റ്‌റ് സ്‌കാൻ 2018 കലാതിലകമായി 59 പോയിന്റോടുകൂടിഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി നക്ഷത്ര രാജ് സി-യും കലാപ്രതിഭയായി 55പോയിന്റോടുകൂടി ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥി ശൗര്യ ശ്രീജിത്തുംതിരങ്ങെടുക്കപ്പെട്ടു. ഈ അവാർഡുകൾ തിരഞ്ഞെടുക്കുന്നതിനു ഈ വർഷംപുതിയ നിബന്ധനകൾ അവലംബിക്കുകയുണ്ടായി. ഡാൻസ്സ്, പാട്ട്, ആർട്ട് ക്രാഫ്റ്റ്, സാഹിത്യം എന്നീ വ്യത്യസ്ത ഇനങ്ങളിൽ ഏതെങ്കിലുംമൂന്നെണ്ണത്തിൽ കൂടാതെ, ഈ വർഷം പുതുതായി അവതരിപ്പിച്ചമത്സരങ്ങളിലും വിജയികളായവരിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത്.കൂടാതെ ഒരു ഗ്രൂപ്പ് മത്സരത്തിലും പങ്കെടുക്കണം എന്നുള്ളത് നിർബന്ധംആക്കിയതിലൂടെ, മത്സരാർത്ഥികളുടെ വ്യത്യസ്ത കഴിവിനെ തിരിച്ചറിയാൻസാധിച്ചു.

ഗ്രൂപ്പ് ചാമ്പ്യൻസിനെ തിരഞ്ഞടുക്കുന്നതിനും വ്യക്തമായ നിബന്ധനകൾപാലിച്ചു. ഗ്രൂപ്പ് ഒന്നിൽ ചാംപ്യൻഷിപ്പ് അവാർഡ് 53 പോയിന്റോടെഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ശ്രേയാ മുരളീധരനും, ഗ്രൂപ്പ് രണ്ടിൽ അവാർഡ്55 പോയിന്റോടെ ന്യൂ മില്ലിനിയും സ്‌കൂൾ വിദ്യാർത്ഥി ലക്ഷ്മി സുധീറും
കരസ്ഥമാക്കി. ഗ്രൂപ്പ് മൂന്നിലും നാലിലും ടാലെന്റ്‌റ് സ്‌കാൻ നിബന്ധനകൾഅനുസരിച്ച യോഗ്യതയുള്ള മത്സരാത്ഥികൾ ഇല്ലായിരുന്നതിനാൽ ആർക്കുംഅവാർഡ് ലഭിച്ചില്ല.കെ സി എ സ്‌പെഷ്യൽ അവാർഡ്, ഗ്രൂപ്പ് മൂന്നിൽ 66 പോയിന്റോടെഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥി റിക്കി വർഗീസും, ഗ്രൂപ്പ് നാലിൽ 47പോയിന്റോടെ ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥി മിയ മറിയം അലക്‌സ്
കരസ്ഥമാക്കി.

ഡാൻസ് വിഭാഗത്തിലെ മികവിനുള്ള അവാർഡായ നാട്യരത്‌ന 55പോയിന്റോടു കൂടി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി രാഖി രാകേഷ്കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനം കരസ്ഥമാക്കിയരാഖി ജഡ്ജസിന്റെയും കണികളുടേയും മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.
ക്ലാസിക്കൽ ഡാൻസ് വിഭാഗത്തിലെ എല്ലാ ജഡ്ജുമാരും ഇന്ത്യയിൽനിന്നുമുള്ളവർ ആയിരുന്നു.സംഗീത വിഭാഗത്തിലെ അവാർഡായ സംഗീത രത്‌ന 64 പോയിന്റോടെ
ന്യൂ മില്ലേനിയം സ്‌കൂൾ വിദ്യാർത്ഥി നന്ദന ശ്രീകാന്ത് കരസ്ഥമാക്കി.സാഹിത്യ വിഭാഗം അവാർഡായ സാഹിത്യരത്‌നക്കു 54 പോയിന്റ് നേടിയഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥി സിമ്രാൻ ശ്രീജിത് അർഹയായി. ആർട്ക്രാഫ്റ്റ് വിഭാഗത്തിൽ 36 പോയിന്റ് നേടിയ ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥിമിയ മറിയം അലക്‌സ് കലാരത്‌ന അവാർഡ് കരസ്ഥമാക്കി.ഏറ്റവും കൂടുതൽ മത്സരാർത്ഥികളുടെ പങ്കാളിത്തത്തോടെ ബി. എഫ്. സി -കെ. സി. എ ഇന്ത്യൻ ടാലെന്റ്‌റ് സ്‌കാൻ ബഹ്റൈനിലെ ഇന്ത്യൻകുട്ടികൾക്കുള്ള ഏറ്റവും ശ്രദ്ധേയമായ മത്സരമായിരുന്നു. ഏകദേശം 450-ൽപരം ട്രോഫികളും സമ്മാനങ്ങളും അവാർഡ് നിശയിൽ വിതരണംചെയ്യുന്നതാണ്.