- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവന ഇനി നവീന് സ്വന്തം; തിരുവമ്പാടിയിലെ താലികെട്ടിന് സാക്ഷ്യം വഹിച്ചത് ബന്ധുക്കൾ മാത്രം; സഫലമാകുന്നത് ആറു കൊല്ലത്തെ പ്രണയം; ഇനി സൽക്കാര ചടങ്ങുകൾ; കനത്ത സുരക്ഷയൊരുക്കി പൊലീസും
നടി ഭാവന വിവാഹിതയായി. തിരുവമ്പാടി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കന്നഡ നടൻ നവീൻ ഭാവനയുടെ കഴുത്തിൽ താലികെട്ടി. തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമണ് പങ്കെടുക്കുന്നത്. രാവിലെ 9.30 ഓട് കൂടിയാണ് ഭാവനയും നവീനും ബന്ധുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് എത്തിയത്. വലിയ സുരക്ഷാ സന്നാഹമാണ് ഇവിടെ ഒരുക്കിയിരുന്നത്. കേരളാ രീതിയിലുള്ള വിവാഹ ചടങ്ങാണ് നടന്നത്. കഴിഞ്ഞ വർഷം മാർച്ച് ഒമ്പതിനായിരുന്നു വിവാഹ നിശ്ചയം. വളരെ ചെറിയ ക്ഷേത്രമായിരുന്നതിനാൽ വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഭക്തജനങ്ങളും രാവിലെ തന്നെ ക്ഷേത്രത്തലേക്ക് എത്തിയിരുന്നു. പിന്നാലെ വിവാഹ ചടങ്ങും തുടങ്ങിയതോടെ ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഭാവനയുടെ വിവാഹത്തിന് സാക്ഷിയാകാൻ മഞ്ജു വാര്യർ ക്ഷേത്രത്തിൽ എത്തിയിരുന്നു. ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകൾക്ക് ശേഷം ലുലു കൺവെൻഷൻ സെന്ററിൽ കന്നഡ രീതിയിലുള്ള വിവാഹ ചടങ്ങുകൾ നടക്കും. ബന്ധുക്കൾക്കും സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കുമായി വൈകിട്ട് സ്‌നേഹവിരുന്നുമുണ്ട്. ബെംഗ
നടി ഭാവന വിവാഹിതയായി. തിരുവമ്പാടി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കന്നഡ നടൻ നവീൻ ഭാവനയുടെ കഴുത്തിൽ താലികെട്ടി. തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമണ് പങ്കെടുക്കുന്നത്. രാവിലെ 9.30 ഓട് കൂടിയാണ് ഭാവനയും നവീനും ബന്ധുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് എത്തിയത്. വലിയ സുരക്ഷാ സന്നാഹമാണ് ഇവിടെ ഒരുക്കിയിരുന്നത്.
കേരളാ രീതിയിലുള്ള വിവാഹ ചടങ്ങാണ് നടന്നത്. കഴിഞ്ഞ വർഷം മാർച്ച് ഒമ്പതിനായിരുന്നു വിവാഹ നിശ്ചയം. വളരെ ചെറിയ ക്ഷേത്രമായിരുന്നതിനാൽ വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഭക്തജനങ്ങളും രാവിലെ തന്നെ ക്ഷേത്രത്തലേക്ക് എത്തിയിരുന്നു. പിന്നാലെ വിവാഹ ചടങ്ങും തുടങ്ങിയതോടെ ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ഭാവനയുടെ വിവാഹത്തിന് സാക്ഷിയാകാൻ മഞ്ജു വാര്യർ ക്ഷേത്രത്തിൽ എത്തിയിരുന്നു. ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകൾക്ക് ശേഷം ലുലു കൺവെൻഷൻ സെന്ററിൽ കന്നഡ രീതിയിലുള്ള വിവാഹ ചടങ്ങുകൾ നടക്കും.
ബന്ധുക്കൾക്കും സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കുമായി വൈകിട്ട് സ്‌നേഹവിരുന്നുമുണ്ട്. ബെംഗളൂരുവിൽ നവീനിന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി പിന്നീടു വിവാഹസൽക്കാരം നടത്തും.