- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെക്കൻ പോവുകയാണോ എന്ന കുസൃതി ചോദ്യവുമായി ലെന; ആരും പോവരുത് ഡ്രസ് മാറി വരാം എന്ന് ഭാവന: കാലിൽ തൊട്ടു തൊഴുതും കെട്ടി പിടിച്ചും ഭാവനയും ഭാഗ്യ ലക്ഷ്മിയും: വിവാഹ വേദി കീഴടക്കി് മലയാളത്തിന്റെ പ്രിയ നായികമാർ
തിരുവമ്പാടി ക്ഷേത്രത്തിലും തുടർന്ന് ജവഹർ ലാൽ നെഹൃു ഓഡിറ്റോറിയത്തിലും നടന്ന ഭാവന- നവീൻ വിവാഹ വേദി കീഴടക്കിയത് മലയാളത്തിന്റെ പ്രിയ നായികമാർ. തങ്ങളുടെ പ്രിയ കൂട്ടുകാരി ഭാവനയുടെ വിവാഹം അടിച്ചു പൊളിക്കാൻ നിരവധി നായികമാരാണ് എത്തിയത്. ലെന, മഞ്ജു വാര്യർ, നവ്യനായർ, ഭാഗ്യലക്ഷ്മി, ഭാമ, ഷംന കാസിം, മൃദുല വാര്യർ, ഷഫ്ന, രചന, ശ്രിത ശിവദാസ്, ശിൽപബാല, മിയ, കൃഷ്ണപ്രഭ, രാധ തുടങ്ങിയ നിരവധി നായികമാർ വിവാഹ വേദി കീഴടക്കി. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വേദിയിലെത്തിയപ്പോൾ ഭാവന കാൽതൊട്ട് തൊഴുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഭാഗ്യലക്ഷ്മിയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ആശംസകൾ നേരാനായി ലെന എത്തിയപ്പോൾ നവീൻ വേദിയിൽ നിന്ന് ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇറങ്ങിപ്പോകുകയാണോ എന്ന് ലെന ഭാവനയോട് ചോദിച്ചപ്പോൾ ''അതെ, ഷർട്ട് മാറ്റിയിട്ട് വരാം. ആരം പോകരുത്'' എന്ന് ഭാവന നിർദേശിച്ചു. പോകില്ലെന്ന് ലെന മറുപടി നൽകി. ഒട്ടേറെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ടാണ് ഭാവനയുടെയും നവീന്റെയും വിവാഹം ഇന്ന് തിരുവമ്പാടി ക്ഷേത്രത്തിൽ അരങ്
തിരുവമ്പാടി ക്ഷേത്രത്തിലും തുടർന്ന് ജവഹർ ലാൽ നെഹൃു ഓഡിറ്റോറിയത്തിലും നടന്ന ഭാവന- നവീൻ വിവാഹ വേദി കീഴടക്കിയത് മലയാളത്തിന്റെ പ്രിയ നായികമാർ. തങ്ങളുടെ പ്രിയ കൂട്ടുകാരി ഭാവനയുടെ വിവാഹം അടിച്ചു പൊളിക്കാൻ നിരവധി നായികമാരാണ് എത്തിയത്.
ലെന, മഞ്ജു വാര്യർ, നവ്യനായർ, ഭാഗ്യലക്ഷ്മി, ഭാമ, ഷംന കാസിം, മൃദുല വാര്യർ, ഷഫ്ന, രചന, ശ്രിത ശിവദാസ്, ശിൽപബാല, മിയ, കൃഷ്ണപ്രഭ, രാധ തുടങ്ങിയ നിരവധി നായികമാർ വിവാഹ വേദി കീഴടക്കി. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വേദിയിലെത്തിയപ്പോൾ ഭാവന കാൽതൊട്ട് തൊഴുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഭാഗ്യലക്ഷ്മിയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
ആശംസകൾ നേരാനായി ലെന എത്തിയപ്പോൾ നവീൻ വേദിയിൽ നിന്ന് ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇറങ്ങിപ്പോകുകയാണോ എന്ന് ലെന ഭാവനയോട് ചോദിച്ചപ്പോൾ ''അതെ, ഷർട്ട് മാറ്റിയിട്ട് വരാം. ആരം പോകരുത്'' എന്ന് ഭാവന നിർദേശിച്ചു. പോകില്ലെന്ന് ലെന മറുപടി നൽകി.
ഒട്ടേറെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ടാണ് ഭാവനയുടെയും നവീന്റെയും വിവാഹം ഇന്ന് തിരുവമ്പാടി ക്ഷേത്രത്തിൽ അരങ്ങേറിയത്. കഴിഞ്ഞ മാർച്ചിൽ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം വിവാഹം അനിശ്ചിതമായി നീണ്ടതോടെ വിവാഹം മുടങ്ങിയതായി വരെ പലരും പ്രചരിപ്പിച്ചിരുന്നു.