ദ്രന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തി സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് ' അയ്യർ ദ് ഗ്രേറ്റ്'. ചങ്ങാത്തം, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും ഭദ്രനും ഒന്നിക്കുന്ന സിനിമ കൂടിയായിരുന്നു അത്. വൻ വിജയമായിരുന്നു സിനിമയെങ്കിലും അതിനുശേഷം ഭദ്രൻ-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരു സിനിമയും ഇതുവരെ ഉണ്ടായിട്ടില്ല. ഏറെ പുതുമകളോടെ എത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചെങ്കിലും വിവാദങ്ങളും പിന്തുടർന്നിരുന്നു.

ഇപ്പോഴിതാ സിനിമയിറങ്ങി വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ പിന്നാമ്പുറ കഥകൾ ഒരഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയതെന്നും എന്നാൽ അതിന്റെ പ്രൊഡക്ഷൻ ജോലികൾ ഏറെ ദുഷ്‌കരം പിടിച്ചതായിരുന്നുവെന്നും ഭദ്രൻ പറയുന്നു.മമ്മൂട്ടിക്കുണ്ടായ ഒരു തെറ്റിദ്ധാരണ മൂലം അദ്ദേഹം വേണ്ട വിധത്തില് സിനിമയോട് സഹകരിച്ചില്ലെന്നും പുറത്തുപറയാൻ പറ്റാത്ത പല കാര്യങ്ങളും സിനിമയുടെ അണിയറയിൽ നടന്നെന്നും സംവിധായകൻ പറയുന്നു.

'കൊയമ്പത്തൂരിലെ ഒരു വർക്ക് ഷോപ്പ് ജീവനക്കാരന്റെ മകന് ശക്തമായ ഇടിമിന്നലേറ്റു. ജീവൻ തിരിച്ചുകിട്ടിയെങ്കിലും ആ പയ്യൻ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് മാറി. പെട്ടന്നൊരു ദിവസം അവൻ ഒരു പ്രവചനം നടത്തി. തന്റെ വീടിനടുത്ത് താമസിക്കുന്ന ഒരു പയ്യനെ ഒരു കൂട്ടം ആളുകൾ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊല്ലും എന്നായിരുന്നു അത്. ആരും അത് കാര്യമായി എടുത്തില്ല. എന്നാൽ അത് സംഭവിച്ചു. ഈ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ തിരക്കഥ എഴുതാൻ മലയാറ്റൂർ രാമകൃഷ്ണനെ സമീപിച്ചത്. പണം വാങ്ങി, പറഞ്ഞപ്പോലെ അദ്ദേഹം മൂന്ന് മാസം കൊണ്ട് തിരക്കഥ പൂർത്തിയാക്കിത്തന്നു, മുൻകൂർ ജാമ്യം പോലെ ഒരു കാര്യം പറഞ്ഞു, മറ്റ് ചില പ്രശ്‌നങ്ങൾ കാരണം തിരക്കഥയിൽ അദ്ദേഹത്തിന് വേണ്ടത്ര വിധം ശ്രദ്ധ ചെലുത്താനായില്ലെന്ന്. വായിച്ചു നോക്കിയപ്പോൾ ശരിയാണ്, എന്റെ പ്രതീക്ഷയ്‌ക്കൊത്ത് അത് ഉയർന്നില്ല. ഒരുപാട് കഠിനാധ്വാനം ചെയ്താണ് തിരക്കഥ സിനിമയ്ക്ക് വേണ്ട രീതിയിൽ മാറ്റിയത്. കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ഉൾപ്പെടെയുള്ള സ്‌പെഷ്യൽ ഇഫക്ട്‌സുകൾ മലയാള സിനിമയിൽ ആദ്യമായി അവതരിപ്പിച്ചത് ഈ ചിത്രത്തിലായിരുന്നു.

രതീഷ് മറ്റു ചില ആവശ്യങ്ങൾക്കായി റോൾ ചെയ്തു. അവസാനം സിനിമ പൂർത്തിയാക്കാനാവാത്ത അവസ്ഥ വന്നു. അതിനിടെ ഭദ്രൻ പണം ധൂർത്തടിക്കുന്ന സംവിധായകൻ ആണെന്ന് നിർമ്മാതാക്കളുടെ ഇടയിൽ ശ്രുതി പരന്നു. ചിത്രീകരണ സമയത്ത് മമ്മൂട്ടിയും എന്നെ ഒരുപാട് തെറ്റിദ്ധരിച്ചു. പിന്നീട് അദ്ദേഹം വേണ്ട രീതിയിൽ സഹകരിച്ചില്ല. അവസാനം മറ്റു ചിലർ ഇടപെട്ട് സംവിധായകന്റെ സ്ഥാനത്ത് നിന്ന് എന്നെ നീക്കം ചെയ്യാനുള്ള ശ്രമം വരെ നടന്നു. പുറത്ത് പറയാൻ പറ്റാത്ത പല കാര്യങ്ങളും ആ സിനിമയുടെ അണിയറയിൽ നടന്നു. എന്നാൽ ആ സിനിമ റിലീസ് ചെയ്തപ്പോൾ എന്നേക്കുറിച്ചുള്ള അഭിപ്രായം മാറി. ചിത്രം സൂപ്പർ ഹിറ്റായി. തമിഴ്‌നാട്ടിൽ 150 ദിവസത്തിലധികം ചിത്രം ഓടി'- ഭദ്രൻ പറഞ്ഞു.