ഡബ്ലിൻ: സനാതന അയർലന്റ് സംഘടിപ്പിക്കുന്ന ഭഗവത് ഗീത ശിൽപ ശാലയിലേക്കുള്ള റജിസ്‌റ്റ്രേഷൻ ആരംഭിച്ചു. നാലിന് കാർലോയിൽ സംഘടിപ്പിച്ച ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് സനാതന അയർലന്റ് വെബ് സൈറ്റ് പ്രകാശനം ചെയ്തു. www.sanatanaireland.com എന്ന വെബ് സൈറ്റിൽ ഭഗവത് ഗീത ശിൽപശാല രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രധാനമായും കുട്ടികൾക്കായി നടത്തുന്ന ഈ പരിപാടി, ഡെഫ് വില്ലേജ് അയർലന്റിലെ സെന്റ് ജോസഫ് ഹാളിൽ സെപ്റ്റംബർ 25ന് രാവിലെ 9.00 മണിക്ക് തുടങ്ങി വൈകുന്നേരം 4.30 മണിയോടെ അവസാനിക്കും. Eire Vedanta Society സ്ഥാപകൻ ശ്രീ പൂർണ്ണാനന്ദ സ്വാമിജി ശിൽപശാലക്ക് നേതൃത്വം നൽകും. കുട്ടികളുടെ ഗീതാപാരായണം, സ്ലൈഡ് ഷോകൾ തുടങ്ങിയവ ശിൽപ ശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

താൽപര്യപ്പെടുന്നവർ www.sanatanaireland.com എന്ന വെബ് സൈറ്റ് സന്ദർശിച്ച് സെപ്റ്റംബർ 15ന് മുൻപായി റെജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സനാതന അയർലാന്റ് ടീം അറിയിച്ചു.