- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളാരാ? ഈ നാട്ടിലെ സ്ത്രീ സുരക്ഷിതത്വം മുഴുവൻ ഏറ്റെടുത്തിരിക്കുവാണോ? ഇത്രയും കാലം എവിടെയായിരുന്നു? മറ്റേ കേസിൽ ഒന്നും മിണ്ടാത്തതെന്താ? ഈ നാട്ടിൽ ഒന്നും ചെയ്യാനോ പറയാനോ അവകാശമില്ലാതായിരിക്കുന്നു: നീതിക്ക് വേണ്ടി നിലകൊള്ളുമ്പോൾ വളഞ്ഞിട്ട് ആക്രമിക്കുന്നതിൽ മനംമടുത്ത് ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: ഏതാനും വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിലെ അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് നടി ഭാഗ്യലക്ഷ്മിയെ നാം അറിയുക. എന്നാൽ, പിന്നീട് സിനിമയിൽ അഭിനയിച്ചു കൊണ്ട് തന്നെ അവർ സിനിമയിൽ സജീവമായി. അവിടം കൊണ്ടും നിന്നില്ല. പീഡനത്തിന് ഇരകളാക്കപ്പെട്ടവർക്ക് വേണ്ടി ശബ്ദമുയർത്തി പലപ്പോഴും അവർ വൈകാരികമായി പ്രതികരിച്ചു. എന്നാൽ, ഇത്തരം പ്രതികരണങ്ങളുടെ പേരിലും അവർ വിമർശിച്ചപ്പെട്ടു. രാഷ്ട്രീയമായിരുന്നു അവരുടെ പ്രശ്‌നം. ജയന്തൻ എന്ന സിപിഐ(എം) രാഷ്ട്രീയ നേതാവിന്റെ പീഡനത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തെത്തിക്കാൻ സഹായിച്ചതോടയാണ് ഭാഗ്യലക്ഷ്മി സിപിഐ(എം) അണികൾക്ക് ഛതുർത്ഥിയായത്. ഇതോടെ ഭാഗ്യലക്ഷ്മി ഇടപെടുന്ന വിഷയങ്ങൾ നോക്കിയാണ് വിമർശനം തുടർന്നത്. സൈബർ ലോകത്ത് സിപിഐ(എം) പോരാളികൾ ഇവർക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇത്തരം വിമർശനങ്ങളിൽ മനം മടുത്തിരിക്കയാണ് ഭാഗ്യലക്ഷ്മിക്ക്. ഈ നാട്ടിൽ ഒന്നും ചെയ്യാനോ പറയാനോ അവകാശമില്ലാതായിരിക്കുന്നു എന്നാണ് ഭാഗ്യലക്ഷ്മി ഇപ്പോൾ പറയുന്നത്. തെറ്റു ചെയ്തത് ഒ
തിരുവനന്തപുരം: ഏതാനും വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിലെ അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് നടി ഭാഗ്യലക്ഷ്മിയെ നാം അറിയുക. എന്നാൽ, പിന്നീട് സിനിമയിൽ അഭിനയിച്ചു കൊണ്ട് തന്നെ അവർ സിനിമയിൽ സജീവമായി. അവിടം കൊണ്ടും നിന്നില്ല. പീഡനത്തിന് ഇരകളാക്കപ്പെട്ടവർക്ക് വേണ്ടി ശബ്ദമുയർത്തി പലപ്പോഴും അവർ വൈകാരികമായി പ്രതികരിച്ചു. എന്നാൽ, ഇത്തരം പ്രതികരണങ്ങളുടെ പേരിലും അവർ വിമർശിച്ചപ്പെട്ടു. രാഷ്ട്രീയമായിരുന്നു അവരുടെ പ്രശ്‌നം. ജയന്തൻ എന്ന സിപിഐ(എം) രാഷ്ട്രീയ നേതാവിന്റെ പീഡനത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തെത്തിക്കാൻ സഹായിച്ചതോടയാണ് ഭാഗ്യലക്ഷ്മി സിപിഐ(എം) അണികൾക്ക് ഛതുർത്ഥിയായത്. ഇതോടെ ഭാഗ്യലക്ഷ്മി ഇടപെടുന്ന വിഷയങ്ങൾ നോക്കിയാണ് വിമർശനം തുടർന്നത്.
സൈബർ ലോകത്ത് സിപിഐ(എം) പോരാളികൾ ഇവർക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇത്തരം വിമർശനങ്ങളിൽ മനം മടുത്തിരിക്കയാണ് ഭാഗ്യലക്ഷ്മിക്ക്. ഈ നാട്ടിൽ ഒന്നും ചെയ്യാനോ പറയാനോ അവകാശമില്ലാതായിരിക്കുന്നു എന്നാണ് ഭാഗ്യലക്ഷ്മി ഇപ്പോൾ പറയുന്നത്. തെറ്റു ചെയ്തത് ഒരു രാഷ്ട്രീയ പാർട്ടിയാണെങ്കിൽ അതേക്കുറിച്ച് മിണ്ടാൻ പാടില്ലെന്ന് വിധത്തിലേക്ക് കാര്യങ്ങളെത്തിയെന്ന് അവർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
ടിവി യിൽ സംസാരിച്ചാലും എഫ് ബി പോസ്റ്റിട്ടാലും പബ്‌ളിസിറ്റിക്ക് വേണ്ടിയല്ലേ? എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. പുരുഷ വിദ്വേഷി,ഫെമിനിസ്റ്റ്,അഹങ്കാരം,ജാട... എന്നിങ്ങനെയുള്ള കുത്തുവാക്കുകൾ കേട്ടുമടുത്തെന്നും അവർ പറയുന്നു. പീഡന വിഷയം പറയുമ്പോ ഈ പാർട്ടിക്കാർ തെറി വിളിക്കുന്നു ആയിരം രൂപ നോട്ടിന്റെ ബുദ്ധിമുട്ട് പറഞ്ഞപ്പൊ അവര് തെറി വിളിക്കുന്നു.. ആരെയാ സന്തോഷിപ്പിക്കേണ്ടത്? ആരെയാ സഹായിക്കേണ്ടത്?അതോ ആര് കരഞ്ഞാലും പീഡിപ്പിക്കപ്പെട്ടാലും എനിക്കെന്താണ് എന്റെ കാര്യം നോക്കി ജീവിച്ചാൽ പോരേന്നാണോ?.രാഷ്ട്രീയമില്ലാത്തവർ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാൻ പാടില്ലേ? ഇങ്ങനെ എന്തിനും ഏതിനും കൃത്യത നിശ്ചയിക്കുന്ന ആളുകളുടെ മനോഭാവത്തെയും അവർ ചോദ്യം ചെയ്യുന്നു. നിരന്തരമായ ആക്രമണങ്ങൾ താൻ മുടത്തുവെന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
ഈ നാട്ടിൽ ഒന്നും ചെയ്യാനോ പറയാനോ അവകാശമില്ലാതായിരിക്കുന്നു..ആർക്കൊക്കെയോ വേണ്ടി സംസാരിക്കണം. ജീവിക്കണം,എഴുതണം...ഒരു പാർട്ടിയല്ലെങ്കിൽ മറ്റൊരു പാർട്ടി..എല്ലാവരും ഏക പക്ഷീയമാണ്..ഒരാൾ വിശ്വസിക്കുന്ന പാർട്ടി തെറ്റ് ചെയ്താൽ അത് പറയരുത്..എല്ലാ രാഷ്ട്രീയ പാർട്ടിയുടേയും അവസ്ഥ ഇതാണ്.
ഏതെങ്കിലുമൊരു പാർട്ടിയുടെ ആളല്ലെങ്കിൽ മിണ്ടാതിരുന്നോണം..എന്തൊരു കഷ്ടമാണിത്.
നാല്പത് വർഷത്തെ സിനിമാ ജീവിതത്തിൽ നിന്ന് അല്പം മാറിനിന്ന്, കുട്ടിക്കാലത്ത് അനുഭവിച്ച അനാഥത്വവും ദാരിദ്ര്യവും വേദനയുമൊക്കെ
ഒരു ആത്മകഥയായി എഴുതിയപ്പോൾ എന്തോ ഒരു സ്‌നേഹത്തിന്റേയോ വിശ്വാസത്തിന്റേയോ പേരിൽ പല പല സങ്കടങ്ങളുമായി എന്റെയരികിലേക്ക് വരുന്നവർക്ക് വേണ്ടിയാണ്
സമൂഹത്തിലിറങ്ങി പ്രതികരിക്കാൻ തുടങ്ങിയത്.
അതിന് കേൾക്കേണ്ടി വരുന്ന വിമർശനം കുറച്ചൊന്നുമല്ല..നിങ്ങളാരാ?.ഈ നാട്ടിലെ സ്ത്രീ സുരക്ഷിതത്വം മുഴുവൻ നിങ്ങൾ ഏറ്റെടുത്തിരിക്യാണോ?
ഇത്രയും കാലം എവിടെയായിരുന്നു?,
മറ്റേ കേസിൽ ഒന്നും മിണ്ടാത്തതെന്താ?,
സിനിമയിലെ കാര്യം നോക്കിയാൽ പോരേ?
ടിവി യിൽ സംസാരിച്ചാലും എഫ് ബി പോസ്റ്റിട്ടാലും പബ്‌ളിസിറ്റിക്ക് വേണ്ടിയല്ലേ?
പുരുഷ വിദ്വേഷി,ഫെമിനിസ്റ്റ്,അഹങ്കാരം,ജാട...
ഹോ എന്തൊക്കെയാണ്..അല്ലാ എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്യാ ഇതെങ്ങനെയാ? എത്ര കൊല്ലം മുമ്പ് മുതലാണ് പ്രതികരിച്ച് തുടങ്ങേണ്ടത്?,ഒരു കേസിലിടപെട്ടാൽ
എല്ലാ കേസിലും ഇടപെടണോ? എന്നിട്ട് കോടതിയിൽ തന്നെ താമസിച്ച് കേസിന്റ വിവരമിങ്ങനെ ചോദിക്കുന്നവരെ അറിയിച്ചു കൊണ്ടിരിക്കണോ?സിനിമാക്കാര് പൊതു പ്രശ്‌നത്തിൽ ഇടപെടരുതെന്ന് വല്ല നിയമവുമുണ്ടോ?.പീഡന വിഷയം പറയുമ്പോ ഈ പാർട്ടിക്കാർ തെറി വിളിക്കുന്നു ആയിരം രൂപ നോട്ടിന്റെ ബുദ്ധിമുട്ട് പറഞ്ഞപ്പൊ അവര് തെറി വിളിക്കുന്നു..
ഇനി സങ്കടം പറഞ്ഞ് വരുന്നവരോട് ഫേസ് ബുക്കിലുള്ളവരോട് ചോദിച്ചിട്ട് സഹായിക്കാമെന്ന് പറയണോ?
ആരെയാ സന്തോഷിപ്പിക്കേണ്ടത്? ആരെയാ സഹായിക്കേണ്ടത്?അതോ ആര് കരഞ്ഞാലും പീഡിപ്പിക്കപ്പെട്ടാലും എനിക്കെന്താണ് എന്റെ കാര്യം നോക്കി ജീവിച്ചാൽ പോരേന്നാണോ?.രാഷ്ട്രീയമില്ലാത്തവർ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാൻ പാടില്ലേ?ഒന്നും മനസ്സിലാവുന്നില്ല..ഓരോ ചോദ്യത്തിനും മറുപടി പറയാൻ വയ്യ.പറഞ്ഞില്ലെങ്കിൽ എനിക്കുത്തരം മുട്ടി എന്ന് കരുതും.
ഒന്നും ചെയ്യാതെ ഒരു വിഷയത്തിലും പ്രതികരിക്കാതിരിക്കാൻ ആവത് ശ്രമിച്ചു.
പറ്റുന്നില്ല. മടുത്തു...അറിയാവുന്നവർ ഒന്നു പറഞ്ഞു തരൂ.-
അതുപോലെ ചെയ്യാം.