- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിയാലിറ്റി ഷോയ്ക്ക് പോകും മുമ്പ് മുൻ ഭർത്താവിനെ മക്കളുമായെത്തി കണ്ടത് സഹായത്തിന് താനുണ്ടെന്ന സന്ദേശം നൽകാൻ; ഹോംനേഴ്സിനെ പോലും വേണ്ടെന്ന് പറഞ്ഞ് മുൻ ഭാര്യയേയും മക്കളേയും തിരിച്ചയച്ച രമേശ് കുമാറും; ചരമ വാർത്ത ആദ്യം അറിയിക്കാൻ ഇന്നലത്തെ എപ്പിസോഡിൽ ഇന്നലത്തെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ബിഗ്ബോസും; ഏഷ്യാനെറ്റ് ഷോയിൽ ഭാഗ്യലക്ഷ്മി പറഞ്ഞത് സത്യമോ?
തിരുവനന്തപുരം: ബിഗ് ബോസിലേക്ക് പോകും മുമ്പ് മുൻ ഭർത്താവിനെ വീട്ടിലെത്തി ഭാഗ്യലക്ഷ്മി കണ്ടുവെന്നത് പരമാർത്ഥം. മക്കളുമൊത്താണ് കുണ്ടമെൻകടവിന് അടുത്തുള്ള വീട്ടിൽ ഭാഗ്യലക്ഷ്മി എത്തിയത്. രോഗത്തിൽ വലയുന്ന ഭർത്താവിന് കിഡ്നി നൽകാമെന്ന് പറഞ്ഞതും സത്യം. നോക്കാൻ ഒരാളെ ഹോംനേഴ്സായി നിയോഗിക്കാമെന്നും അറിയിച്ചു. എന്നാൽ മുൻ ഭാര്യയുടേയും മക്കളുടേയും നിർദ്ദേശം എല്ലാം രമേശ് കുമാർ നിരസിച്ചു. താൻ ഒറ്റയ്ക്ക് ജീവിച്ചോളാമെന്നും ചിത്രാജ്ഞലിയിലെ പഴയ ചീഫ് ക്യാമറാമാൻ അറിയിച്ചു. ഇതോടെയാണ് അവർ ആ വീട്ടിൽ നിന്ന് ഇറങ്ങിയത്.
ഈ വീട് വച്ചതും രമേശ് കുമാറാണ്. എന്നാൽ വീടിന്റെ ആധാരം മൂത്തമകന്റെ പേരിലും. സിനിമയെടുത്ത് കടംകയറിയപ്പോൾ വീട് നഷ്ടപ്പെടാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. വിവാഹമോചനത്തിനൊപ്പം ഈ വീടിനെ ചൊല്ലിയും തർക്കമായി. കേസും നടക്കുന്നു. ഇതിനിടെയാണ് രോഗ ബാധിതനായുള്ള രമേശ് കുമാറിന്റെ മരണം. ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൗസിലാണ്. തിങ്കളാഴ്ച രാത്രിയായിരുന്നു രമേശ് കുമാറിന്റെ മരണം. ഒറ്റയ്ക്ക് താമസിക്കുന്ന രമേശ് കുമാറിന്റെ മരണം അറിഞ്ഞ മക്കൾ ഓടിയെത്തി. എല്ലാ ചടങ്ങും നടത്തി. ഞായറാഴ്ചയാണ് മരണാനന്തര ചടങ്ങുകൾ. മക്കൾ ആരും ഈ വീട്ടിൽ നിൽക്കുന്നില്ലെന്നാണ് സൂചന.
അറിയപ്പെടുന്ന ക്യാമറാമാനായിരുന്നു രമേശ് കുമാർ. തിങ്കളാഴ്ച രാത്രിയാണ് രമേശ് കുമാർ മരിച്ചത്. ഇന്നലെ രാവിലെയോടെയാണ് ഇക്കാര്യം ഏഷ്യാനെറ്റ് അറിയുന്നതും. സാധാരണ ഗതിയിൽ തിങ്കളാഴ്ച ഷൂട്ട് ചെയ്യുന്ന ഭാഗങ്ങളാണ് ചൊവ്വാഴ്ച സംപ്രേഷണം ചെയ്യുക. എന്നാൽ ഇന്നലത്തെ എപ്പിസോഡിൽ തന്നെ രമേശ് കുമാറിന്റെ മരണം ബിഗ് ബോസ് സംപ്രേഷണം ചെയ്തു. അതായത് ഇന്നലത്തെ സംഭവങ്ങൾ ഇന്നലത്തെ എപ്പിസോഡിൽ തന്നെ ഉൾപ്പെടുത്തിയെന്നാണ് സൂചന. ചരമ വാർത്ത പത്രങ്ങളിലും സോഷ്യൽ മീഡിയയിലും എത്തും മുമ്പ് ബിഗ് ബോസിലൂടെ അറിയിക്കാനായിരുന്നു ഇത്.
അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിലെ വെളിപ്പെടുത്തലോടെ മാത്രമാണ് ഈ മരണം മലയാളിയും അറിയുന്നത്. അത്രയും സമയം പുറത്ത് ആരും അറിയാത്തത് ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് എന്ന പരിപാടിക്ക് ഒരു എക്സ്ക്ലൂസീവായെന്നാണ് സൂചന. ബിഗ് ബോസിൽ വീട്ടിൽ ഭാഗ്യലക്ഷ്മി തുടരുമെന്നാണ് സൂചന. ഭർത്താവുമായി പിരിഞ്ഞതിനാൽ തന്നെ എല്ലാം മക്കൾ ചെയ്താൽ മതിയെന്നതാണ് ഭാഗ്യലക്ഷ്മിയുടെ നിലപാട്.
റിയാലിറ്റി ഷോയിൽ മത്സരാർഥിയായി പങ്കെടുക്കുന്നതിനിടെയാണ് ഭാഗ്യലക്ഷ്മിയോട് രമേശിന്റെ മരണവാർത്ത വെളിപ്പെടുത്തുന്നത്. വിവരം അറിഞ്ഞയുടൻ തന്നെ നടി പൊട്ടിക്കരയുകയായിരുന്നു. മാനസികമായി തളർന്ന താരത്തെ സഹമത്സരാർഥികൾ ചേർന്നാണ് ആശ്വസിപ്പിച്ചത്.റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനു മുമ്പ് രമേശിനെ നേരിട്ടുപോയി കണ്ടിരുന്നുവെന്നും രണ്ട് വൃക്കകളും പ്രവർത്തനരഹിതമായ അവസ്ഥയിൽ രോഗാവസ്ഥയിൽ കഴിയുകയായിരുന്നു അദ്ദേഹമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എല്ലാക്കാര്യങ്ങളും കുട്ടികളെ ഏൽപിച്ചിട്ടുണ്ടെന്നും താനില്ലെങ്കിലും ഒരുകാര്യത്തിനും കുറവുവരുത്താതെ അവർ ചടങ്ങുകൾ നടത്തുമെന്നും നടി പറഞ്ഞു. 1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. 2011ൽ ഇരുവരും വേർപിരിഞ്ഞു. 2014 ൽ വിവാഹം നിയമപരമായി വേർപെടുത്തി. സച്ചിൻ, നിഥിൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇരുവർക്കും.
ബിഗ് ബോസ് മരണവീടിന് സമാനമാകുന്നതാണ് ഇന്നലെ പ്രേക്ഷകർ കണ്ടത്. രമേശ് കുമാറുമായുള്ള വിവാഹബന്ധമാണ് 2014 ൽ കോടതിമുഖേന ഭാഗ്യലക്ഷ്മി വേർപെടുത്തിയത്. 1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. വിവാഹ മോചനം നേടിയതു കൊണ്ട് തന്നെ വീട്ടിലേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് ഭാഗ്യലക്ഷ്മി. ചേച്ചി ഒരു സ്ട്രോങ്ങ് ഡിസിഷൻ എടുക്ക് എന്ന് സന്ധ്യപറയുമ്പോൾ എനിക്ക് പോകണം എന്നുണ്ട് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാകും. ഭർത്താവ് മരിച്ചിട്ടും അവർ കണ്ടില്ലേ അവിടെ നിക്കുന്നു എന്ന് പഴിക്കും, എല്ലാവരും എല്ലാ ഭാഗത്തുനിന്നും ആക്രമിക്കും ഇവരും സോഷ്യൽ മീഡിയയും എല്ലാം എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി! ഇതിന് കിടിലം ഫിറോസ് നൽകിയ മറുപടിയും ചർച്ചയാകുന്നുണ്ട്.
ഇവിടെയുള്ളവരേയും ഓൺലൈൻ മീഡിയയേയും മാത്രം ചേച്ചി ഭയന്നാൽ മതിയെന്നും മത്സരം തുടരാനുമായിരുന്നു കിടിലം ഫിറോസിന്റെ നിർദ്ദേശം. ഇത് ഭാഗ്യലക്ഷ്മിയും അംഗീകരിച്ചതായാണ് സൂചന. മുൻ ഭർത്താവിന്റെ മരണ വിവരം അറിയിച്ച ശേഷം നിങ്ങൾക്ക് നാട്ടിൽ പോകണമോ? എന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിക്കുകയും ചെയ്തു. കുറച്ചുനാളായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നെന്നും ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് താൻ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങൾ വിവാഹ മോചിതരായതുകൊണ്ട് തന്നേക്കാളും അവിടെ മക്കളുടെ സാന്നിധ്യമാണ് ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. പിന്നാലെ അതിനുള്ള അവസരം ഒരുക്കാമെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു.
കുറച്ച് നാളായി വൃക്ക സംബന്ധമായ അസുഖങ്ങളാൽ രമേശ് ചികിത്സയിൽ ആയിരുന്നുവെന്ന് ഭാഗ്യലക്ഷ്മി മത്സരാർത്ഥികളോട് പറഞ്ഞു. കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ദുഃഖ വാർത്തയെ ഞെട്ടലോടെയാണ് മറ്റ് മത്സരാർത്ഥികൾ കേട്ടത്. പിന്നാലെ എല്ലാവരും ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കുകയും ചെയ്തു. 'ഞാൻ പറഞ്ഞതാണ് കിഡ്നി തരാമെന്ന്. പക്ഷേ അപ്പോഴും ഈഗോയായിരുന്നു. എല്ലാവരും പൊക്കോളൂ, ഞാൻ കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ', എന്ന് കരഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു. അങ്ങനെ ബിഗ് ബോസ് വേദിയിലും ഭർത്താവിന്റെ ഇഗോയെ ചർച്ചയാക്കാനും ഭാഗ്യലക്ഷ്മി മറന്നില്ല. ഏതായാലും മത്സരങ്ങളിൽ ഇനിയും ഭാഗ്യലക്ഷ്മി ഉണ്ടാകുമെന്ന സൂചനയാണ് ബിഗ് ബോസ് പ്രെമോകളും നൽകുന്നത്.
ബിഗ് ബോസിലേക്ക് വരും മുൻപേ പോയി കണ്ടിരുന്നു. അപ്പോഴും അവസ്ഥ അൽപ്പം മോശമായിരുന്നു. മക്കളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു ഏൽപ്പിക്കുകയും ചെയ്തിരുന്നു. രണ്ട് വൃക്കകളും പ്രവർത്തനരഹിതമായ അവസ്ഥയിൽ രോഗാവസ്ഥയിൽ കഴിയുകയായിരുന്നു രമേശ് എന്നും ഭാഗ്യലക്ഷ്മി പറയുന്നു. മക്കളോട് എന്ത് പ്രശ്നമുണ്ടെങ്കിലും രണ്ട് പേരും അവിടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് പറഞ്ഞിട്ടാണ് വന്നത്. പക്ഷേ മക്കളുടെ അടുത്ത് ഫോൺ വഴി സംസാരിക്കാൻ പറ്റുമോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു എന്ന ആവശ്യം മാത്രമാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ