രിയറിന്റെ തുടക്കത്തിലെ സൂപ്പർ താരങ്ങളായി മാറിയവരാണു റഹ്മാനും ശങ്കറും. എന്നാൽ ഇവർ ക്രമേണ സിനിമയിൽ നിന്നും ഔട്ടാകുകയായിരുന്നു. തുടക്കത്തിൽ മലയാള സിനിമയിൽ മിന്നിക്കയറിയ താരങ്ങളാണ് റഹ്മാനും ശങ്കറും. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയുടെ ഭാവി ഇവരുടെ കൈയിലാണെന്ന് വരെ വിധി എഴുതിയവരുണ്ട്. റഹ്മാൻ മമ്മൂട്ടിക്ക് വെല്ലുവിളിയാകുമെന്ന് പറഞ്ഞു. ശങ്കറിനെ തള്ളിമാറ്റിയാണ് മോഹൻലാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മുൻനിരയിൽ എത്തിയത്.

റഹ്മാന്റെയും ശങ്കറിന്റെയും പതനത്തിന് കാരണം മമ്മൂട്ടിയും മോഹൻലാലുമാണെന്ന് വരെ പ്രചരിച്ചിരുന്നു ഒരിടയ്ക്ക്. എന്നാൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായത്തിൽ ഇരുവരുടെയും തകർച്ചയ്ക്ക് കാരണം മമ്മൂട്ടിയോ മോഹൻലാലോ അല്ല. അക്കാരണം എന്താണെന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു.

സ്വന്തം കഥാപാത്രങ്ങൾക്ക് വേണ്ടി ഇരുവരും ശബ്ദം നൽകിയിരുന്നില്ല. അതുകൊണ്ടാണ് റഹ്മാനും ശങ്കറിനും ഇന്റസ്ട്രിയിൽ വേണ്ട വിധം വിജയം നേടാൻ കഴിയാതിരുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഇപ്പോൾ നൽകുന്നു നീണ്ട നാളത്തെ ഇടവേളകൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നപ്പോൾ റഹ്മാൻ ആ കുറവ് പരിഹരിച്ചു. ഇപ്പോൾ തന്റെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുന്നത് റഹ്മാൻ തന്നെയാണ്. തമിഴിലും സ്വന്തമായി ഡബ്ബ് ചെയ്യാൻ റഹ്മാൻ ശ്രദ്ധിക്കാറുണ്ട്.

റഹ്മാന്റെ തുടക്കം കേരളത്തിലെ യുവത്വത്തിന് ഒരു ഹരമായിട്ടാണ് കൂടെവിടെ എന്ന ചിത്രത്തിലൂടെ റഹ്മാന്റെ അരങ്ങേറ്റം. മമ്മൂട്ടിക്ക് അക്കാലത്ത് ശക്തമായ വെല്ലുവിളിയായിരുന്നു റഹ്മാൻ. എൺപതുകളിൽ റഹ്മാന്റെ എനർജി മലയാളക്കരയ്ക്ക് ആവേശമായി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും റഹ്മാൻ ശ്രദ്ധ കൊടുത്തിരുന്നു. അത് കരിയറിനെ മോശമായി തന്നെ ബാധിച്ചു. മൂന്ന് ഇന്റസ്ട്രയിലും ഒരേ സമയം ശ്രദ്ധ കൊടുത്തതോടെ സിനിമയുടെ മൂല്യം കുറഞ്ഞു വന്നു. തുടർന്ന് റഹ്മാൻ സിനിമാ ലോകത്ത് നിന്ന് വലിയൊരു ഇടവേള എടുത്തു. മമ്മൂട്ടിക്കൊപ്പം ബ്ലാക്ക്, രാജമാണിക്യം എന്നീ ചിത്രങ്ങൾ ചെയ്തുകൊണ്ടാണ് റഹ്മാൻ പിന്നീട് മടങ്ങി വരവ് നടത്തിയത്. രണ്ടാം വരവിൽ കരിയറിൽ വളരെ സെലക്ടീവാണ് റഹ്മാൻ. ഇപ്പോൾ തമിഴിലും റഹ്മാൻ നിരവധി ചിത്രങ്ങൾ ചെയ്യുന്നുണ്ട്.

ശങ്കറിന്റെ തുടക്കകാലം എഴുപതുകളുടെ അവസാനത്തിൽ ശരപഞ്ചരം എന്ന ചിത്രത്തിലൂടെയാണ് ശങ്കറിന്റെ അരങ്ങേറ്റം. എൺപതുകളിൽ മലയാള സിനിമ ശങ്കറിന്റെ കൈകളിലായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. അന്നത്തെ യൂത്ത് സ്റ്റാർ. തുടക്കം മുതലേ മലയാളത്തിന് പുറമെ തമിഴിലും ശങ്കർ സാന്നിധ്യം അറിയിച്ചു. തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ടതോടെ പതിയെ ശങ്കറിന്റെ കരിയറിൽ കരിനിഴൽ വീഴാൻ തുടങ്ങി, അവസരങ്ങളും കുറഞ്ഞു. അതോടെ ചെറിയൊരു ഇടവേള വന്നു. ആ ഗ്യാപ്പിൽ ചിലർ കയറി വന്നതോടെ ശങ്കറിന് കാലത്തിനൊപ്പം വളരാൻ കഴിഞ്ഞില്ല. 2015 ൽ റിലീസ് ചെയ്ത ബാലചന്ദ്ര മേനോന്റെ 'ഞാൻ സംവിധാനം ചെയ്യുന്നു' എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്.