- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെ ജയിലിൽ പോയി കാണാൻ ആഗ്രഹമുള്ള പല നടിമാരും കാണും; ജയിലിനെ പേടിച്ചായിരിക്കും അവർ പോകാത്തത്; സഹതാപ തരംഗം സൃഷ്ടിച്ച് ദിലീപിനെ പിന്തുണയ്ക്കുമ്പോൾ അയാൾ അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന് പറയാത്തതെന്ത്? വിമർശനവുമായി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ സന്ദർശിക്കുന്ന സിനിമാക്കാരെ വിമർശിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ കാണാൻ ആഗ്രഹമുള്ള നടിമാരും കാണും. എന്നാൽ അവർ ഭയം കൊണ്ടാണ് പോകാത്തതെന്നും പറഞ്ഞു കൊണ്ടാണ് ഭാഗ്യലക്ഷ്മിയുടെ വിമർശനം. ആർക്കോ വേണ്ടി ദിലീപിനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കുന്നതുപോലെ കാണിച്ച് പിന്നിൽ നിന്ന് പിന്തുണയ്ക്കുകയാണ് ഇവരെല്ലാമെന്നും കണ്ണും കാതുമൊന്നുമില്ലാത്ത സമൂഹത്തോട് പ്രതികരിച്ചിട്ട് എന്താണ് കാര്യമെന്നും അവർ ചോദിക്കുന്നു. അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് ഗണേശ്കുമാർ ദിലീപിനെ കാണാൻ പോയി. ഒരു ജനപ്രതിനിധി തന്റെ സുഹൃത്തിന് വേണ്ടി ഒരു പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുമ്പോൾ പ്രതികരിക്കേണ്ടത് സമൂഹമാണ്. ഇദ്ദേഹത്തെയൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ജനങ്ങളല്ലേ. ഇങ്ങനെയൊരാൾ എങ്ങനെയാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത്. ജനപ്രതിനിധി വ്യക്തിക്ക് വേണ്ടിയല്ല സംസാരിക്കേണ്ടത്. വിഷയത്തിന് വേണ്ടിയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എനിക്ക് ഒരാശ്വാസമുണ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ സന്ദർശിക്കുന്ന സിനിമാക്കാരെ വിമർശിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ കാണാൻ ആഗ്രഹമുള്ള നടിമാരും കാണും. എന്നാൽ അവർ ഭയം കൊണ്ടാണ് പോകാത്തതെന്നും പറഞ്ഞു കൊണ്ടാണ് ഭാഗ്യലക്ഷ്മിയുടെ വിമർശനം. ആർക്കോ വേണ്ടി ദിലീപിനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കുന്നതുപോലെ കാണിച്ച് പിന്നിൽ നിന്ന് പിന്തുണയ്ക്കുകയാണ് ഇവരെല്ലാമെന്നും കണ്ണും കാതുമൊന്നുമില്ലാത്ത സമൂഹത്തോട് പ്രതികരിച്ചിട്ട് എന്താണ് കാര്യമെന്നും അവർ ചോദിക്കുന്നു.
അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് ഗണേശ്കുമാർ ദിലീപിനെ കാണാൻ പോയി. ഒരു ജനപ്രതിനിധി തന്റെ സുഹൃത്തിന് വേണ്ടി ഒരു പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുമ്പോൾ പ്രതികരിക്കേണ്ടത് സമൂഹമാണ്. ഇദ്ദേഹത്തെയൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ജനങ്ങളല്ലേ. ഇങ്ങനെയൊരാൾ എങ്ങനെയാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത്. ജനപ്രതിനിധി വ്യക്തിക്ക് വേണ്ടിയല്ല സംസാരിക്കേണ്ടത്. വിഷയത്തിന് വേണ്ടിയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
എനിക്ക് ഒരാശ്വാസമുണ്ട്, നടിമാരൊന്നും ജയിലിൽ പോയി ദിലീപിനെ കണ്ടില്ലല്ലോ എന്ന്. അവരിലും പോകണമെന്ന് ആഗ്രഹമുള്ളവരുണ്ടാകും. അവർ ജയിലിനെ പേടിച്ചായിരിക്കും പോകാതിരുന്നത്. അതുകൊണ്ടാണല്ലോ അമ്മയുടെ യോഗത്തിൽ ഇവർ മിണ്ടാതിരുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ദിലീപിനെ കാണാൻ ജയിലിൽ പോയവരെല്ലാം എല്ലാ ഓണത്തിനും ഒത്തുകൂടുന്നവരാണോ? പരസ്പരം ഓണക്കോടി കൈമാറാറുണ്ടോ. ഉണ്ടെങ്കിൽ അതെല്ലാം വാർത്തയാകുമായിരുന്നില്ലേ? ഇവരെല്ലാം മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാൻ ആഗ്രഹിക്കുന്നവർ തന്നെയാണ്.
ദിലീപിനെ കാണാൻ പോയവരൊന്നും ആ പെൺകുട്ടിയെ കാണാൻ പോകാതിരുന്നതെന്തുകൊണ്ടാണ്? അവളുടെ അടുത്ത് ഓണക്കോടിയുമായി പോയി നിന്നോടൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞുകൂടെയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. എന്നെക്കാണാൻ ആരും വന്നില്ലെന്നും എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ഓണമായിരുന്നു ഈ കഴിഞ്ഞുപോയതെന്നും അവൾ പറഞ്ഞത് ആരും കേട്ടില്ലേ? സഹതാപ തരംഗം സൃഷ്ടിച്ച് ഇവർ ദിലീപിനെ പിന്തുണയ്ക്കുമ്പോൾ അതെല്ലാം ദിലീപിനെതിരായി വരുമെന്ന് അവർ അറിയുന്നില്ല. അയാൾ അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന് ആരും പറയാത്തതെന്താണ്.?
ഞങ്ങൾ ന്യൂനപക്ഷമായ സ്ത്രീ സമൂഹം അവളോടൊപ്പമുണ്ട്. അതിന് ഒരു ഓണക്കോടിയുടേയും ആവശ്യമില്ല. ഞങ്ങൾ അവളോടൊപ്പമുണ്ടെന്നും അവൾക്കുമറിയാം, ഞങ്ങൾക്കുമറിയാം. അതിന് ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും അവൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.