തിരുവനന്തപുരം: കൈരളി ചാനലിലെ ഏറെ ശ്രദ്ധേയമായ സെൽഫി ടോക് ഷോയിൽനിന്ന് ഭാഗ്യലക്ഷ്മി പിന്മാറി. സ്വന്തം താത്പര്യപ്രകാരം തുടങ്ങിയ പരിപാടിയിൽനിന്ന് പിന്മാറാനുള്ള വ്യക്തമായ കാരണങ്ങളൊന്നും ഭാര്യലക്ഷ്മി പറയുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ മൂലമെന്നു മാത്രമാണ് ഫേസ്‌ബുക്കിൽ നല്കിയ കുറിപ്പിൽ അവർ വിശദീകരിക്കുന്നത്.

വ്യക്തിപരമായ കാരണങ്ങളാലാണ് താൻ ഷോയിൽ നിന്നും പിന്മാറുന്നത്. സ്വന്തം താൽപര്യപ്രകാരമാണ് ഇത്തരമൊരു പരിപാടി തുടങ്ങിയത്. എന്നിട്ടും താനതിൽ നിന്നും പിന്മാറുന്നതെന്താണെന്നു ചോദിച്ചാൽ അതിന്റെ യഥാർത്ഥ കാരണം വിശദീകരിക്കാനാവില്ല.

സ്വന്തം താൽപര്യപ്രകാരം തുടങ്ങിയ പരിപാടിയിൽ നിന്നും സ്വമേധയാ പിന്മാറുകയാണ് ഭാഗ്യലക്ഷ്മി. എന്നാൽ ഇത്തരമൊരു തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ച കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. ചില കാരണങ്ങൾ അങ്ങനെയാണ് വിശദീകരിക്കാൻ കഴിയില്ലെന്നാണ് പറയുന്നത്.

കേവലമൊരു ടോക് ഷോ എന്നതിനുമപ്പുറത്തേക്കുള്ള പരിപാടിയായിരുന്നു സെൽഫി എന്ന ടോക് ഷോ. സാമൂഹ്യ പ്രതിബദ്ധതയായിരുന്നു പരിപാടിയിലൂടെ ലക്ഷ്യമാക്കിയത്. നിരവധി വിഷയങ്ങളെക്കുറിച്ച് പഠിക്കാനും അതുവഴി പലരേയും സഹായിക്കാൻ കഴിഞ്ഞുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. സെൽഫി ടോക് ഷോയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.