- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജു നീ ചിരിക്കുന്നത് എനിക്ക് കാണാം...ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുള്ള സ്‌നേഹം; ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല; മഞ്ജു വാര്യരുടെ നിലപാടിനെ പിന്തുണച്ച് ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ദിലീപ് ചിത്രം രാമലീലയെ പിന്തുണച്ച മഞ്ജു വാര്യരുടെ നിലപാടിനെ പിന്തുണച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വ്യക്തിപരമായ നിലപാട് സിനിമയോട് കാണിക്കരുതെന്നും രാമലീല കാണരുതെന്ന ആഹ്വാനത്തോട് വിയോജിപ്പാണെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു. മഞ്ജു നിലപാട് മയപ്പെടുത്തിയതിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. എന്നാൽ കഥയറിയാതെ വിമർശിക്കുന്നവർക്ക് മറുപടി നൽകാതെ മഞ്ജു സ്വന്തം വഴിയിൽ സഞ്ചരിക്കുന്നത് തന്നിൽ സത്യമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണെന്ന് ഭാഗ്യലക്ഷ്മി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. തന്റെ പോസ്റ്റിൽ പോലും കുറ്റപ്പെടുത്തിയും സംശയിച്ചും വരുന്ന കമന്റുകൾ വായിച്ച് മഞ്ജു ചിരിക്കുന്നത് തനിക്ക് കാണാമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് well said manju...നിന്റെ ഈ നിലപാടിനെ ഞാൻ ബഹുമാനിക്കുന്നു.. കഥയറിയാതെ നിന്നെ വിമർശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയിൽ സഞ്ചരിക്കുന്നത് നിന്നിൽ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്കൊണ്ടാ
ദിലീപ് ചിത്രം രാമലീലയെ പിന്തുണച്ച മഞ്ജു വാര്യരുടെ നിലപാടിനെ പിന്തുണച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വ്യക്തിപരമായ നിലപാട് സിനിമയോട് കാണിക്കരുതെന്നും രാമലീല കാണരുതെന്ന ആഹ്വാനത്തോട് വിയോജിപ്പാണെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.
മഞ്ജു നിലപാട് മയപ്പെടുത്തിയതിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. എന്നാൽ കഥയറിയാതെ വിമർശിക്കുന്നവർക്ക് മറുപടി നൽകാതെ മഞ്ജു സ്വന്തം വഴിയിൽ സഞ്ചരിക്കുന്നത് തന്നിൽ സത്യമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണെന്ന് ഭാഗ്യലക്ഷ്മി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. തന്റെ പോസ്റ്റിൽ പോലും കുറ്റപ്പെടുത്തിയും സംശയിച്ചും വരുന്ന കമന്റുകൾ വായിച്ച് മഞ്ജു ചിരിക്കുന്നത് തനിക്ക് കാണാമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
well said manju...നിന്റെ ഈ നിലപാടിനെ ഞാൻ ബഹുമാനിക്കുന്നു..
കഥയറിയാതെ നിന്നെ വിമർശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയിൽ സഞ്ചരിക്കുന്നത് നിന്നിൽ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്‌കൊണ്ടാണ്...ഈ പോസ്റ്റിൽ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകൾ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുള്ള സ്‌നേഹം..നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു..
അത് നിന്നെ എതിർക്കുന്നവരേക്കാൾ നിന്നെ വിശ്വസിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്...ഈ ധൈര്യം എന്നുമുണ്ടാവട്ടെ..