- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലീം കുമാർ? അതോ അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്? സനിമയിലെ സ്ത്രീ സംഘടനയായ വുമൺ കളക്ടീവ് വുമൺ സെലക്ടീവ് ആയി മാറിയോ? സലിം കുമാറിനെയും സ്ത്രീ സംഘടനയെയും വിമർശിച്ച് ഭാഗ്യലക്ഷ്മി
കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്ബുക്ക് പോസ്റ്റിട്ട നടൻ സലിം കുമാറിനെയും സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വുമൺ കളക്ടടീവിനും എതിരെ രൂക്ഷവിമർശനവുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. 'ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായത്‌കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത്‌കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയിൽ എത്തുകയും ചെയ്യുമ്പോൾ മാത്രമാണ് വാർത്തകൾ അറിയുന്നത്..ഏറ്റവും ദുഃഖം തോന്നിയത് നടൻ സലീം കുമാറിന്റെ പ്രസ്താവനയാണ്..ആ പെൺകുട്ടി അന്ന് രാത്രി കാറിൽ ആ നാല് നരജന്മങ്ങളുടെയിടയിൽ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുള്ള ഒരാളും മറക്കില്ല.ആ വേദന ഒരു പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നവർക്കേ മനസിലാവൂ. എങ്ങിനെയാണ് താങ്കൾക്ക് ഇത്തരത്തിൽ നീചമായി അഭിപ്രായം പറയാൻ സാധിച്ചത്.. പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലീം കുമാർ? അതോ അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്?..നുണപരിശോധനയിലൂടെ ഇനിയു
കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്ബുക്ക് പോസ്റ്റിട്ട നടൻ സലിം കുമാറിനെയും സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വുമൺ കളക്ടടീവിനും എതിരെ രൂക്ഷവിമർശനവുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
'ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായത്‌കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത്‌കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയിൽ എത്തുകയും ചെയ്യുമ്പോൾ മാത്രമാണ് വാർത്തകൾ അറിയുന്നത്..ഏറ്റവും ദുഃഖം തോന്നിയത് നടൻ സലീം കുമാറിന്റെ പ്രസ്താവനയാണ്..ആ പെൺകുട്ടി അന്ന് രാത്രി കാറിൽ ആ നാല് നരജന്മങ്ങളുടെയിടയിൽ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുള്ള ഒരാളും മറക്കില്ല.ആ വേദന ഒരു പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നവർക്കേ മനസിലാവൂ.
എങ്ങിനെയാണ് താങ്കൾക്ക് ഇത്തരത്തിൽ നീചമായി അഭിപ്രായം പറയാൻ സാധിച്ചത്.. പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലീം കുമാർ? അതോ അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്?..നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവർത്തിക്കുന്നത് താങ്കൾക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ? വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന.
വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല.. സമൂഹത്തിന്റേയും മാധ്യമങ്ങളുടെയും വിമർശനം ഭയന്ന് തന്നെയാണ്..എന്തിന്റെ പേരിലായാലും മായ്ച്ചതിൽ സന്തോഷം.. ഇവിടെ മലയാള സിനിമയിൽ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരിൽ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകൾ.? നിങ്ങൾക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം?..Women collective ആണോ Women Selective ആണോ...'
കഴിഞ്ഞ ദിവസമാണ് നടൻ ദിലീപിനെ പിന്തുണച്ചും ആക്രമിക്കപ്പെട്ട നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സലിംകുമാർ അഭിപ്രായപ്രകടനം നടത്തിയത്. ഇത് വിവാദമായതിനെ തുടർന്ന് സലിംകുമാർ മാപ്പ് ചോദിക്കുകയും ചെയ്തു.