ബ്രഹ്മാണ്ഡ സംവിധായകൻ രാജമൗലി ഒരുക്കുന്ന ബാഹുബലി ദ കൺഗ്ലൂഷൻ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി. സാഹോദരെ ബാഹുബലി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്. കൊമ്പനാനയുടെ മസ്തകത്തിൽ ചവിട്ടി നിൽക്കുന്ന നായകനാണ് പോസ്റ്ററിലെ കഥാപാത്രം. ആദ്യമായാണ് ചിത്രത്തിന്റെ ഒരു പോസ്റ്റർ പുറത്തിറങ്ങിയത്.

സംവിധായകൻ തന്നെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ചിത്രത്തിന്റെ അവസാനം ബാഹുബലിയെ വിശ്വസ്ഥനായ കട്ടപ്പ തന്നെ പിന്നിൽ നിന്നും കുത്തുന്ന സീനായിരുന്നു ഉണ്ടായിരുന്നത്. അത് എന്തിനാണ് കൊന്നതെന്ന ചോദ്യത്തിന്റെ ഉത്തരവും ഇതിലൂടെ പുറത്തുവരും.ആദ്യചിത്രത്തിൽ കുറച്ചുമാത്രം വേഷമുണ്ടായിരുന്ന അനുഷ്‌കയാകും ബാഹുബലി രണ്ടിൽ പ്രധാന നായിക കഥാപാത്രമെന്നാണ് റിപ്പോർട്ടുകൾ.

റാണ ദഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, രമ്യാ കൃഷ്ണൻ, നാസർ എന്നവിരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വരുന്ന ഏപ്രിലിൽ 28ന് ചിത്രം പുറത്തിറങ്ങും.