കൊച്ചി: നടി ഭാമയുടെ സിനിമാ ജീവിതത്തിലും വില്ലനായത് ദിലീപമെന്ന് മംഗളം സിനിമയിലൂടെ പല്ലിശേരിയുടെ വെളിപ്പെടുത്തൽ. തന്റെ ഒരു സോഴ്‌സ് പറഞ്ഞുവെന്ന് വിശദീകരിച്ചാണ് ഈ കഥ തന്റെ കോളത്തിൽ പല്ലിശേരി കുറിക്കുന്നത്. വലിയ ആരോപണമാണ് ദിലീപിനെതിരെ വീണ്ടും ഉയർത്തുന്നത്.

പല്ലിശേരിയുടെ കോളത്തിലെ പ്രധാന ഭാഗങ്ങൾ ചുവടെ:

ഒരു കാര്യം സുചിപ്പിക്കാനാണ് വിളിച്ചത്. 4 വർഷം മുമ്പ അമേരിക്കയിൽ നടന്ന ഒരു പ്രോഗ്രാമിനെക്കുറിച്ചു അതിൽ പങ്കെടുത്ത യുവ നായികനടിക്കു സംഭവിച്ച ദുരന്തത്തെക്കുറിച്ചുമാണ് ഞാൻ സൂചിപ്പിക്കുന്നത്. ഒരു മാദ്യപാനസദസിൽ വച്ച് ഞങ്ങൾ നാലുപേർക്കിടയിൽ ദിലീപും ഉണ്ടായിരുന്നു. കുറെ മദ്യപിച്ചപ്പോൾ ദിലീപ് പെട്ടന്ന് പൊട്ടിത്തെറിച്ചു ഉറക്കെ പറഞ്ഞു '' അവൾ ഇനി മലയാളസിനിമയിൽ ഉണ്ടാകില്ല. ഞാനാണ് പറയുന്നത്. എന്നെ പറ്റിക്കാമെന്നാണ് അവൾ കരുതിയതെങ്കിൽ ഈ ദിലീപ് ആരാണെന്ന് അവൾ അറിയും' 'ആരെക്കുറിച്ചാണ് ദിലീപ് പറഞ്ഞത് 'ഞങ്ങളിലൊരാൾ ചോദിച്ചു. 'അവളെക്കുറിച്ച്. കോട്ടയംകാരി.

ലോഹിതദാസിന്റെ ചിത്രത്തിലൂടെ വന്നവൾ മലയാള സിനിമയിൽ അവൾ ഇനി വേണ്ട. അവളുടെ ചീട്ട് ഞാൻ ഈ നിമിഷം കീറിക്കളഞ്ഞിരിക്കുന്നു. നിങ്ങൾ അമേരിക്കൻ മലയാളികളോട് ഞാൻ ചോദിച്ചു. ' എന്താ കാരണം? ' മറുഭാഗത്തുനിന്നും ചിരി. ' എന്തായിരിക്കും ? ഊഹിക്കാമോ? 'സഹകരണമില്ലായ്മ ?' ' അതെ. അമേരിക്കാൻ പ്രോഗ്രമിന് ലക്ഷ്മണനും സംഘവുമാണ് വന്നത്. ലക്ഷ്മണൻ എന്നും പറഞ്ഞാൽ നാദിർഷ. ഹനുമാൻ എന്നു പറഞ്ഞാൽ അപ്പുണ്ണി. ശ്രീ രാമൻ ദിലീപ്. ഇവർ മൂന്നുപേരും ചേർന്നാൽ ഒരു രഹസ്യവും പുറത്താകില്ലെന്നും മാത്രമല്ല, പണിയേണ്ടവരെ പണിയുകയും ചെയ്തിരിക്കും.'

കറച്ചുകൂടി വിശദീകരിക്കാമോ? നടിയും സഹോദരിയും ഈ സംഘത്തോടൊപ്പം ഉണ്ടായിുരുന്നു. അതേസമയം ദിലീപിന് പ്രത്യേകിച്ച് പ്രോഗ്രാം ഉണ്ടായില്ല. കേരളത്തിൽ ഷൂട്ടിഗ് തിരക്കിനിടയിൽ നിന്നും രണ്ടുദിവസം മുങ്ങയിയിട്ടാണ് അമേരിക്കയിൽ ചെർന്നത്. അതും നാദിർഷയുടെ പ്രത്യേക താല്പര്യപ്രകാരം. നായികനടിയായിരുന്നു അവരുടെ ലക്ഷ്യം. തന്റെ കൈയിൽ നിന്നും വഴുതിപ്പോയ ഒരു മീനാണ് അത്. സമയവും സന്ദർദവും ഒത്തുവന്നിരിക്കുന്നു. എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടി ആ ദിവസം ആഘോഷമാക്കി മറ്റാൻ തീരുമാനിച്ചു. നടിയുടെ മുറിലേക്ക് ഫോൺ ചെയ്തു. ഫോൺ അറ്റന്റ് ചെയ്തത് ചേച്ചി. 'കൊച്ചിരാജാവ് എത്തിയിട്ടുണ്ട്. ഒന്ന് കാണാൻ ആഗ്രഹിക്കുന്നു' എന്നറിയിച്ചു.

ചേച്ചിക്കു കാര്യം മനസിലായി. ' ഞങ്ങൾ കൊച്ചിരാജവിനെ കാണാൻ വന്നതല്ല. പ്രോഗ്രാം അവതരിപ്പിക്കാനാണ് വന്നത്. അതുകെണ്ട് കാണാൻ താല്പര്യമില്ല. ' നല്ലോണം ആലോചിച്ചു തീരുമാനിച്ചതാണോ? കൊച്ചിരാജാവ് പ്രസാദിച്ചാൽ ഒരുപാടു നേട്ടങ്ങൾ ഉണ്ടാക്കും. ഇല്ലെങ്കിൽ കാര്യം പോക്കാ'. ' അതു സാരല്യ.... ആ രീതിയിൽ ഒരു നേട്ടവും ഞങ്ങൾക്കുവേണ്ട '-ചേച്ചി എടുത്തടിച്ചു മട്ടിൽ പറഞ്ഞു. കാര്യം നടക്കില്ലെന്നറിഞ്ഞ നിമിഷം കൊച്ചിരാജാവ് ദേഷ്യപ്പെട്ടു. അങ്ങനെയാണ് മദ്യപാന സദസിൽ എത്തിയതും നടിയെ മലയാളസിനിമയിൽനിന്ന് ഇല്ലായ്മ ചെയ്യും എന്ന് പ്രഖ്യാപിച്ചതും.

'ഒരു കാര്യംകൂടി പറയാം..... അയാളോട് സഹകരിക്കാത്തവരെയല്ലാം ഇല്ലായ്മ ചെയ്തിട്ടുണ്ട്.' കഴിഞ്ഞ 4 വർഷമായി മലയാളസിനിമയിലെ അഭിനേതാക്കളെക്കുറിച്ച് പരിശോധിച്ചു. അതിൽ ഒരെണ്ണത്തിൽ പോലും ഈ നടി അഭിനയിച്ചിട്ടില്ല. കൊച്ചിരാജാവ് ഒറ്റപ്പെടുത്തുകയായിരുന്നു. ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. ഇങ്ങനെ പലതരത്തുലുള്ള വർത്തകളാണ് അനുദിനം കൊച്ചിരാജാവിനെക്കുറിച്ചു ലഭിക്കുന്നതെന്നും അഭ്രലോകമെന്ന പംക്തിയിൽ പല്ലിശേരി എഴുതുന്നു.