ലയാള നടിമാരിൽ വളരെ ബോൾഡാണ് ഭാമ. കാര്യങ്ങൾക്കെല്ലാം നേരേവാ നേരേ പോ എന്ന പോളിസിയാണ് ഈ താരത്തിന്റേത്. പറയാനുള്ളത് അപ്പോൾ തന്നെ പറഞ്ഞ് കാര്യങ്ങൾ ക്ലിയർ ചെയ്ത് പോകുന്നതാണ് ഭാമയുടെ രീതി. സിനിമയെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും വനിതയോട് മനസ്സു തുറക്കുകയാണ് നടി ഭാമ.

സിനിമയിൽ എന്റെ മാനേജർ ഞാൻ തന്നെയാണ്. കഥകൾ കേൾക്കുന്നതും ഷൂട്ടിങിനായി ഡേറ്റുകൾ കൊടുക്കുന്നതും പ്രതിഫലത്തെ കുറിച്ച് സംസാരിക്കുന്നതും എല്ലാം ഭാമ ഒറ്റയ്ക്കാണ്. ഇങ്ങനെ സിനിമയിൽ നമുക്ക് വേണ്ടി നമ്മൾ തന്നെ സംസാരിക്കുമ്പോൾ എല്ലാവർക്കും ഇഷ്ടമാവിലലെന്നും ഭാമ പറയുന്നു. അപ്പോൾ അവിടെ നമുക്ക് ശത്രുക്കൾ ഉണ്ടായിക്കൊണ്ടിരിക്കും. ഒളിഞ്ഞും തെളിഞ്ഞും അവർ നമ്മളെ ആക്രമിക്കുമെന്നും ഭാമ പറയുന്നു. ഇങ്ങനെയുള്ളവരാണ് സിനിമയിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്നത്.

ഒരു ചെറിയ ബെഡ്ജറ്റ് ചിത്രമാണെങ്കിലും പ്രതിഫലം മുഴുവനും തരാതെ വഞ്ചിക്കുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മധുരമായി സംസാരിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ താരം പ്രതിഫലത്തിന്റെ കാര്യത്തിൽ വളരെ സ്ട്രിക്ടാണ്. അവസരങ്ങൾക്ക് വേണ്ടി ആരുടെയും കിടക്ക പങ്കിട്ടില്ല. ഒരു പരിധിയിൽ കൂടുതൽ അടുക്കുമ്പോഴായിരിക്കാം ഇത്തരം ചോദ്യങ്ങൾ തേടി വരുന്നത്. ആ രീതിയിൽ ഒരു പ്‌ളാറ്റ് ഫോം ഉണ്ടാക്കി കൊടുക്കാൻ പോയിട്ടില്ല. സിനിമ കഴിഞ്ഞാൽ എല്ലാത്തിൽ നിന്നും അകന്നു നിൽക്കുന്ന ആളാണ് ഭാമ. സിനിമ നമ്മൾക്കുള്ളതാണെങ്കിൽ അത് തേടി വരിക തന്നെ ചെയ്യുമെന്നും ഭാമ പറയുന്നു.

സംവിധായകൻ രാജേഷ് പിള്ളയുടെ മരണമാണ് സിനിമയിൽ ഭാമയ്ക്ക് ഏറ്റവും സങ്കടകരമായത്. വേട്ട എന്ന സിനിമയിൽ അഭിനയിക്കാൻ രാജേഷ് ചേട്ടൻ എന്നെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയാണെന്നും പ്രതിഫലം കുറച്ച് അഭിനയിക്കണമെന്നും പറഞ്ഞു. പക്ഷേ അത് വെറുതെ ആണെന്നും പ്രതിഫലം കുറയ്ക്കാനുള്ള വഴിയാണെന്നും ചിലർ തെറ്റിധരിപ്പിച്ചു. അതോടെ ആ പ്രോജക്ടിൽ നിന്നും പിൻവാങ്ങി. പക്ഷേ അദ്ദേഹം തന്നെയായിരുന്നു ആ സിനിമ നിർമ്മിച്ചത്. എന്നെ ചിലർ തെറ്റിദ്ധരിപ്പിച്ചതായിരുന്നു. പിന്നീട് രാജേഷേട്ടൻ മരിച്ചപ്പോൾ ഇന്നും അത് മനസ്സിൽ നീറുന്നു

കടപ്പാട്: വനിത