- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതിയെ ബഹുമാനിക്കുന്നു; ക്ഷേത്രാചാരപ്രകാരമുള്ള വയസ് വരെ കാത്തിരിക്കും! കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകൾക്കും വിധിയോട് യോജിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ഭാമ
കോഴിക്കോട്: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയോട് യോജിക്കാൻ കഴിയില്ലെന്ന് സിനിമ നടി ഭാമ. ഓരോ ക്ഷേത്രങ്ങൾക്കും അതിന്റേതായ ആചാരവും അനുഷ്ടാനങ്ങളും ഉണ്ടെന്നും സംസ്‌കാരത്തിലെ വൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇന്ത്യയെന്നും ഭാമ പറഞ്ഞു. ഭാമയുടെ അഭിപ്രായ പ്രകടനം ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു. കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകൾക്കും അതിനു കഴിയുമെന്നും എനിക്ക് തോന്നുന്നില്ല. ക്ഷേത്രത്തിൽ പോയി പ്രാർത്ഥന നടത്താൻ സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടെന്നിരിക്കിലും, കാലാകാലങ്ങളായി പിന്തുടർന്ന് പോന്നിരുന്നതാണ്, ഋതുമതികളായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കില്ലായെന്നുള്ളത്'. ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ ഭാമ പറഞ്ഞു. 'സുപ്രീംകോടതി യോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ. വ്യക്തിപരമായിപറഞ്ഞാൽ ഇനിയും ഒരുപാടു വർഷങ്ങൾ ജീവിച്ചിരിക്കാൻ ഭാഗ്യം ലഭിക്കുകയാണെങ്കിൽ ക്ഷേത്രാചാരത്തിൽ പറഞ്ഞിരിക്കുന്ന വയസ്സ് വരെ ഞാൻ കാത്തിരിക്കും. എല്ലാ പെൺകുട്ടികളോടും എനിക്ക് പറയാനുള്ളതും ഇത്രമാത്
കോഴിക്കോട്: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയോട് യോജിക്കാൻ കഴിയില്ലെന്ന് സിനിമ നടി ഭാമ. ഓരോ ക്ഷേത്രങ്ങൾക്കും അതിന്റേതായ ആചാരവും അനുഷ്ടാനങ്ങളും ഉണ്ടെന്നും സംസ്‌കാരത്തിലെ വൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇന്ത്യയെന്നും ഭാമ പറഞ്ഞു. ഭാമയുടെ അഭിപ്രായ പ്രകടനം ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു.
കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകൾക്കും അതിനു കഴിയുമെന്നും എനിക്ക് തോന്നുന്നില്ല. ക്ഷേത്രത്തിൽ പോയി പ്രാർത്ഥന നടത്താൻ സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടെന്നിരിക്കിലും, കാലാകാലങ്ങളായി പിന്തുടർന്ന് പോന്നിരുന്നതാണ്, ഋതുമതികളായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കില്ലായെന്നുള്ളത്'. ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ ഭാമ പറഞ്ഞു.
'സുപ്രീംകോടതി യോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ. വ്യക്തിപരമായിപറഞ്ഞാൽ ഇനിയും ഒരുപാടു വർഷങ്ങൾ ജീവിച്ചിരിക്കാൻ ഭാഗ്യം ലഭിക്കുകയാണെങ്കിൽ ക്ഷേത്രാചാരത്തിൽ പറഞ്ഞിരിക്കുന്ന വയസ്സ് വരെ ഞാൻ കാത്തിരിക്കും. എല്ലാ പെൺകുട്ടികളോടും എനിക്ക് പറയാനുള്ളതും ഇത്രമാത്രം'. ഭാമ പറഞ്ഞു.കാലങ്ങളായി പഴക്കമുള്ള, ആർക്കും ഒരു ദ്രോഹവും വരുത്താതെ പോകുന്ന 'ക്ഷേത്രാചാരങ്ങളെ' ഇങ്ങനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ'' എന്ന ഒരു ചോദ്യത്തിൽ നിന്നുമാണ് ഇത്രയും എഴുതാൻ എന്നെ പ്രേരിപ്പിച്ചതെന്നും ഭാമ കൂട്ടിച്ചേർത്തു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ശബരിമലയിൽ ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ നിങ്ങൾ സ്വാഗതം ചെയ്യുന്നുവോ എന്നറിയില്ല ..
സുപ്രീംകോടതി യെ ബഹുമാനിക്കുന്നു.
പക്ഷെ,വ്യക്തിപരമായി ഈ വിധിയോട് യോജിക്കുവാൻ തീരെ കഴിയുന്നില്ല.
കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകൾക്കും അതിനു കഴിയുമെന്നും എനിക്ക് തോന്നുന്നില്ല!
ക്ഷേത്രത്തിൽ പോയി പ്രാർത്ഥന നടത്താൻ സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടെന്നിരിക്കിലും,
കാലാകാലങ്ങളായി പിന്തുടർന്ന് പോന്നിരുന്നതാണ്,
ഋതുമതികളായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കില്ലായെന്നുള്ളത്.
ഓരോ ക്ഷേത്രങ്ങൾക്കും അതിന്റേതായ ആചാരവും അനുഷ്ടാനങ്ങളും ഉണ്ട്.
മതാചാരങ്ങളും ക്ഷേത്രാചാരങ്ങളും തമ്മിൽ വ്യത്യാസവുമുണ്ട്!
സംസ്‌കാരത്തിലെ വൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇന്ത്യ !
''കാലങ്ങളായി പഴക്കമുള്ള, ആർക്കും ഒരു ദ്രോഹവും വരുത്താതെ പോകുന്ന 'ക്ഷേത്രാചാരങ്ങളെ' ഇങ്ങനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ'' എന്ന ഒരു ചോദ്യത്തിൽ നിന്നുമാണ് ഇത്രയും എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
സുപ്രീംകോടതി യോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ...
വ്യക്തിപരമായിപറഞ്ഞാൽ,
ഇനിയും ഒരുപാടു വർഷങ്ങൾ ജീവിച്ചിരിക്കാൻ ഭാഗ്യം ലഭിക്കുകയാണെങ്കിൽ ,ക്ഷേത്രാചാരത്തിൽ പറഞ്ഞിരിക്കുന്ന വയസ്സ് വരെ ഞാൻ കാത്തിരിക്കും!എല്ലാ പെണ്കുട്ടികളോടും എനിക്ക് പറയാനുള്ളതും ഇത്രമാത്രം