ലയാളത്തിന്റെ സ്വന്തം നടിയാണെങ്കിലും കന്നട ചിത്രങ്ങളിൽ സജീവമായ നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ നടിയായിരുന്നു ഭാമ. എന്നാൽ പിന്നീട് ഭാമ മലയാളത്തെ മറന്ന് അന്യഭാഷയിലേക്ക് ചേക്കേറിയ നടിയെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വാർത്ത പ്രചരിക്കുകയാണ്. നടി സംവിധായകന്റെ കരണത്തടിച്ചുവെന്ന പേരിൽ ചലച്ചിത്ര രംഗത്ത് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനെ തുടർന്ന് പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് താരമിപ്പോൾ. സംഭവം സത്യമാണെങ്കിലും പ്രചരിക്കുന്ന തരത്തിലല്ല കാര്യമെന്നും ഭാമ പറയുന്നു.

ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം.ചിത്രീകരണവുമായി ബന്ധപ്പെട്ട് സിംലയിൽ എത്തിയതായിരുന്നു ഭാമ. സ്ഥലം ചുറ്റിക്കാണാനായി ഇറങ്ങിയപ്പോൾ ആരോ വന്ന് ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടു.ഉടനെ 'എന്താടാ നീ കാണിച്ചത്?' എന്നുപറഞ്ഞ് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം ഞാൻ ബഹളവും വച്ചു. എല്ലാവരും ഓടിക്കൂടി.

സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി. 'അല്ലാതെ സംവിധായകൻ എന്നോട് മോശമായി പെരുമാറുകയോ ഞാൻ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല' ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലമായതിനാൽ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു.തമിഴ് മാധ്യമങ്ങളിലാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. വാർത്ത പ്രചരിച്ചതോടെയാണ് നടി സത്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.