- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത് രഞ്ജിനിയുടെ അച്ഛൻ ജോസ് അങ്കിൾ; ഫോർവേഡ് ബട്ടൻ അമർത്തുംമുൻപ് ദയവായി രണ്ട് തവണ ചിന്തിക്കുക; വാട്ട്സ് ആപ്പിലെ വിവാദ ചിത്രത്തിൽ ഭാമയ്ക്ക് പറയാനുള്ളത്
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാട്ട്‌സ്ആപ് വഴി പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി നടി ഭാമ രംഗത്ത്. ഫേസ്‌ബുക്കിലിട്ട മറുപടിയ്‌ക്കൊപ്പം പ്രചരിക്കപ്പെട്ട ചിത്രവും മറ്റ് രണ്ട് ചിത്രങ്ങളും ഭാമ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോയിലുണ്ടായിരുന്ന പുരുഷൻ ഗായിക രഞ്ജിനി ജോസിനൊപ്പം നിൽക്കുന്ന രണ്ട് ചിത്രങ്ങളാണിവ. ഇത് രഞ്ജിനിയുടെ പിതാവ
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാട്ട്‌സ്ആപ് വഴി പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി നടി ഭാമ രംഗത്ത്. ഫേസ്‌ബുക്കിലിട്ട മറുപടിയ്‌ക്കൊപ്പം പ്രചരിക്കപ്പെട്ട ചിത്രവും മറ്റ് രണ്ട് ചിത്രങ്ങളും ഭാമ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോയിലുണ്ടായിരുന്ന പുരുഷൻ ഗായിക രഞ്ജിനി ജോസിനൊപ്പം നിൽക്കുന്ന രണ്ട് ചിത്രങ്ങളാണിവ. ഇത് രഞ്ജിനിയുടെ പിതാവ് ജോസ് ആണെന്നും ഭാമ കുറിക്കുന്നു.
ഭാമ, ഗായിക രഞ്ജിനി ജോസ്, നടി മുക്ത എന്നിവർ മധ്യവയസ്‌കനായ ഒരു പുരുഷനോടൊപ്പം ഇരിക്കുന്ന ചിത്രമാണ് വാട്ട്‌സ്ആപ് വഴി വ്യാപകമായി പ്രചരിച്ചത്. ചിത്രം പ്രചരിപ്പിച്ചതിനൊപ്പം പലതരം ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ കമന്റുകളായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായാണ് ഭാമ തന്റെ ഒഫിഷ്യൽ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റിട്ടത്.
ഒരു സ്‌റ്റേജ് ഷോയിൽ പങ്കെടുക്കാനായി 2012ൽ അമേരിക്കയിലെത്തിയപ്പോൾ എടുത്ത ചിത്രമാണ് വാട്ട്‌സ്ആപ് വഴി തെറ്റായ വ്യാഖ്യാനത്തോടെ പ്രചരിപ്പിക്കപ്പെട്ടത്. തന്റെ വിശദീകരണത്തോടെ എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് എല്ലാവർക്കും മനസിലായിക്കാണും. വാട്ട്‌സ്ആപിലെ ഫോർവേഡ് ബട്ടൻ അമർത്തുംമുൻപ് ദയവായി രണ്ട് തവണ ചിന്തിക്കണമെന്നും ഭാമ അഭ്യർത്ഥിക്കുന്നു.
These photos will tell you the real story.. In the first photo- from left Renjini Jose(singer)nd her Father Jose uncle,...
Posted by Bhamaa on Tuesday, November 24, 2015