അജ് മാൻ : ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി സംഘടിപ്പിക്കുന്ന ഭരണി മഹോൽസവം ഇന്നും നാളെയും (ജനുവരി 18 വ്യാഴം, 19 വെള്ളി ) അജ്മാൻ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും.

തന്ത്രി മുഖ്യൻ കല്ലംപള്ളി ഇല്ലത്ത് ബ്രഹ്മശ്രീ വാമനൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.ഇന്ന് (ജനുവരി 18 വ്യാഴം) വൈകിട്ട് 6 ന് ഭഗവതി പൂജ, 7ന് സംഗീതാർച്ചന, സേവ, തുടര്ന്ന് അത്താഴസദ്യ.

നാളെ (ജനുവരി 18 വെള്ളി) രാവിലെ 5-ന് ഗണപതിഹോമം, 7ന് ലളിതാസഹസ്രനാമ അർച്ചന, 9ന് കുത്തിയോട്ട പാട്ടും ചുവടും, 10 ന് വിഭവസമൃദ്ധമായ സദ്യ, ഉച്ചക്ക് 3ന് പഞ്ചാരിമേളം, 3.30ന് നാദസ്വരവും തകിലും വയലിനും മൃദംഗവും ഒന്നിച്ച് അണിനിരക്കുന്ന നാദസ്വര ലയ വിന്യാസം, വൈകിട്ട് 4.30ന് ദീപാരാധനയോടുകൂടി ഉത്സവം സമാപിക്കും.വിവിധ സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യം ക്രമീകരിചിട്ടുണ്ടന്ന് ഭാരവാഹികൾ അറിയിച്ചു.

ചെട്ടികുളങ്ങര കുംഭഭരണിക്ക് കെട്ടുകാഴ്‌ച്ചകളിൽ പ്രധാനമായ തേരും കുതിരയും ഉത്സവനഗരിയില് അണിയിചോരുക്കിയിട്ടുണ്ട്. വൃതശുദ്ദിയോടുകൂടി ഒരുമാസം നീണ്ട പ്രയത്‌നത്താല് ആണ് കെട്ടുകാഴ്ചകള് അണിയിചോരുക്കിയിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് 055 - 840 2133