- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'മരണം വരെ നിരാഹാര സമരം' നടത്തുന്ന കോട്ടയത്തെ നഴ്സുമാരുടേത് കേവലം ഒരു സമരമല്ല, ഒരു മനുഷ്യാവകാശ പ്രശ്നമാണ്; ഈ മനുഷ്യാവകാശ പ്രശ്‌നം രാത്രി 'ന്യൂസ്അവർ' ചർച്ചക്കുള്ള ഒരു 'വിഭവം' മാത്രമല്ല; ഭൂമിയിലെ മാലാഖമാർ എന്നൊക്കെ പറഞ്ഞു ആവേശം കൊള്ളുന്നവർ അവർക്കുള്ള ഒരു നേരത്തെ 'വിഭവം' കൂടി ഉറപ്പാക്കാൻ ബാധ്യസ്ഥരാണ്
80 ദിവസത്തോളമായി കോട്ടയം പട്ടണത്തിൽ നടന്നു കൊണ്ടിരിക്കുന്ന നഴ്‌സ്മാരുടെ സമരം നമ്മുടെയെല്ലാം കുറ്റകരമായ ഉദാസീനത കൊണ്ടും ബോധപൂർവമായ നിശബ്ദത കൊണ്ടും വേണ്ട പരിഗണന ലഭിക്കാതെ പോകുകയാണ്. 'മരണംവരെ നിരാഹാരസമരം' എന്ന ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന ഈ മനുഷ്യാവകാശ പ്രശ്‌നം അവിടെ കിടക്കുന്ന കേവലം 58 പേരുടെ മാത്രം പ്രശ്‌നമല്ല. ഈ മനുഷ്യരെ ആശ്രയിച്ചു കഴിയുന്നവരും നിശബ്ദമായി, നിവർത്തികേടുകൊണ്ടു പിന്നെയും ആശുപത്രികളിൽ എല്ലാം സഹിച്ചും പണിയെടുക്കുന്നവരും ഈ സമരത്തെ ഹൃദയം കൊണ്ട് പിന്തുണക്കാതിരിക്കില്ല. കാരണം അത്രക്ക് മനുഷ്യത്വരഹിതമായാണ് ഈ വിഭാഗം ഇപ്പോഴും സ്വകാര്യ ആശുപത്രികളിൽ പണിയെടുക്കുന്നത്. ലക്ഷക്കണക്കിന് തുക വായ്പയും കടവുമെടുത്തു, പ്രതീക്ഷകളോടെ ആതുരസേവനപഠനം നടത്തി വരുന്നവരെ കാത്തിരിക്കുന്നത് ദുരിതങ്ങളാണ്. 'കരാർ തൊഴിലാളികൾ' എന്ന വിഭാഗത്തിലേക്ക് എടുത്തെറിയപ്പെട്ട ഇവർ ഇപ്പോൾ 'കരാർവ്യവസ്ഥകൾ' എന്ന 'മാരക'ച്ചട്ടങ്ങളുടെ ഇരകൾ കൂടിയാണ്. ആശുപത്രി അധികാരികൾ പറയുന്നത് ഇവരെ 'ആരും പിരിച്ചു വിടപ്പെട്ടിട്ടില്ല' എന്നാണ്. 'ക
80 ദിവസത്തോളമായി കോട്ടയം പട്ടണത്തിൽ നടന്നു കൊണ്ടിരിക്കുന്ന നഴ്‌സ്മാരുടെ സമരം നമ്മുടെയെല്ലാം കുറ്റകരമായ ഉദാസീനത കൊണ്ടും ബോധപൂർവമായ നിശബ്ദത കൊണ്ടും വേണ്ട പരിഗണന ലഭിക്കാതെ പോകുകയാണ്. 'മരണംവരെ നിരാഹാരസമരം' എന്ന ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന ഈ മനുഷ്യാവകാശ പ്രശ്‌നം അവിടെ കിടക്കുന്ന കേവലം 58 പേരുടെ മാത്രം പ്രശ്‌നമല്ല. ഈ മനുഷ്യരെ ആശ്രയിച്ചു കഴിയുന്നവരും നിശബ്ദമായി, നിവർത്തികേടുകൊണ്ടു പിന്നെയും ആശുപത്രികളിൽ എല്ലാം സഹിച്ചും പണിയെടുക്കുന്നവരും ഈ സമരത്തെ ഹൃദയം കൊണ്ട് പിന്തുണക്കാതിരിക്കില്ല. കാരണം അത്രക്ക് മനുഷ്യത്വരഹിതമായാണ് ഈ വിഭാഗം ഇപ്പോഴും സ്വകാര്യ ആശുപത്രികളിൽ പണിയെടുക്കുന്നത്.
ലക്ഷക്കണക്കിന് തുക വായ്പയും കടവുമെടുത്തു, പ്രതീക്ഷകളോടെ ആതുരസേവനപഠനം നടത്തി വരുന്നവരെ കാത്തിരിക്കുന്നത് ദുരിതങ്ങളാണ്. 'കരാർ തൊഴിലാളികൾ' എന്ന വിഭാഗത്തിലേക്ക് എടുത്തെറിയപ്പെട്ട ഇവർ ഇപ്പോൾ 'കരാർവ്യവസ്ഥകൾ' എന്ന 'മാരക'ച്ചട്ടങ്ങളുടെ ഇരകൾ കൂടിയാണ്. ആശുപത്രി അധികാരികൾ പറയുന്നത് ഇവരെ 'ആരും പിരിച്ചു വിടപ്പെട്ടിട്ടില്ല' എന്നാണ്. 'കരാർ' പ്രകാരം അവർക്കു 'ജോലി പുതുക്കിനൽകിയില്ല' എന്ന് മാത്രമേയുള്ളൂ ! അതെ, അതാണ് അവരുടെ ആയുധം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലും ഈ 'ആയുധം' അണിഞ്ഞിട്ടാണതെ സമരം 'അനാവശ്യം' എന്ന് പറയുന്നത്. ഈ ആയുധം കൈയിൽ വെക്കുന്നവരെല്ലാം ഇത് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും.
ആശുപത്രികളിലെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനം നേരിടുന്ന ഒരു വിഭാഗം സ്ത്രീകളായ ഈ ആതുരസേവകർ തന്നെയാണ്. ചരിത്രപരമായി അസംഘടിതരായിരുന്ന ഇവർ ഒന്ന് കൂടിചേർന്ന് സംസാരിക്കുമ്പോൾ പോലും 'കരാർ ലംഘന'മാകുന്ന അവസ്ഥ. വലിയ വസ്ത്രവ്യാപാരസ്ഥാപനങ്ങളിലെ തൊഴിലെടുക്കുന്ന സ്ത്രീകൾ നേരിടുന്ന യാതനകൾക്കു സമാനമായ സ്ഥിതി.
ലോകാരോഗ്യസംഘടയുടെ രേഖകൾപ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയർന്ന ആരോഗ്യയോഗ്യതയുള്ള (highest medical qualification) നഴ്‌സുമാർ ഉള്ള ഒരു സ്ഥലമാണ് കോട്ടയംജില്ല. മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും ഉയർന്ന, നഴ്‌സുമാരുടെ അനുപാതം ഉള്ള സ്ഥലവും കോട്ടയം തന്നെ. അതുകൊണ്ടായിരിക്കണം അവർ ഏറ്റവും വലിയ മനുഷ്യാവകാശലംഘനവും നേരിടേണ്ടിവരുന്നത് ! ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ടും സുപ്രീംകോടതി നിർദ്ദേശങ്ങളും നടപ്പാക്കാൻ ബാധ്യസ്ഥരായ ഭരണകൂടവും ആശുപത്രികളും ഇപ്പോൾ എവിടെയാണ്? കഴിഞ്ഞ ജൂലൈ മാസത്തിൽ സംസ്ഥാന വ്യാപകമായി നഴ്‌സുമാർ തുടങ്ങിയ സമരവും കരാറുകളും ഇപ്പോൾ എവിടെ? '
നഴ്‌സുമാരുടെ ശമ്പളത്തിന്റെ പത്തും ഇരുപതും ഇരട്ടി ശമ്പളം വാങ്ങുന്ന ഡോക്ടർമാരും ഇക്കാര്യത്തിൽ നീതിയുടെ പക്ഷത്തുനിന്ന് ഒരു നിലപാട് എടുത്തേ തീരൂ. ലക്ഷങ്ങൾ യൂജീസി ശമ്പളം വാങ്ങുന്ന സർവകലാശാല-കോളേജ് അദ്ധ്യാപകർ കരാർ അദ്ധ്യാപകരുടെ കാര്യത്തിൽ കാണിക്കുന്ന അതേ മൗനം ഇവിടെയും ബാധകമാണ്.
മതംമാറ്റ-വിവാഹകാര്യത്തിലും അതുപോലുള്ള മറ്റു വിഷയങ്ങളിലും സ്ത്രീപക്ഷത്തു നിന്നും ശക്തമായ നിലപാടെടുക്കുന്നവർ ഇവരുടെ കാര്യത്തിൽ കൂടുതൽ രാഷ്ട്രീയമായി ഇടപെടേണ്ടിയിരിക്കുന്നു. കാരണം ഇവരുടെ എണ്ണം ഒന്നും രണ്ടുമൊന്നുമല്ല. അവരെ ആശ്രയിച്ചുകഴിയുന്നവരും പതിനായിരങ്ങളാണ്.
ഈ മനുഷ്യാവകാശ പ്രശ്‌നം രാത്രി 'ന്യൂസ്അവർ' ചർച്ചക്കുള്ള ഒരു 'വിഭവം' മാത്രമല്ല. ഭൂമിയിലെ മാലാഖമാർ എന്നൊക്കെ പറഞ്ഞു ആവേശം കൊള്ളുന്ന നാം അവർക്കുള്ള ഒരു നേരത്തെ 'വിഭവം' കൂടി ഉറപ്പാക്കാൻ ബാധ്യസ്ഥരാണ്.