- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ കൗൺസിലിന്റെയും എം ജി യൂണിവേഴ്സിറ്റിയുടെയും അനുവാദം ഉണ്ടായിരുന്നിട്ടും എൻട്രൻസ് കമ്മിഷണർ പ്രവേശനം നിഷേധിച്ചു; ഭാരതമാതാ ലോ കോളജിന് അനുകൂല വിധി നൽകി ഹൈക്കോടതി; വിദ്യാർത്ഥികൾക്ക് ഇനി പ്രവേശനം ലഭിക്കും
കൊച്ചി: ഭാരതമാതാ ലോ കോളജിൽ പുതിയ കോഴ്സായ ബികോം എൽഎൽബിക്ക് 60 വിദ്യാർത്ഥികൾക്കും അധിക ബാച്ചായ ബിബിഎ എൽഎൽബിക്ക് 60 വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുവാൻ ജസ്റ്റീസ് പി വി സുരേഷ്‌കുമാറിന്റെ താല്ക്കാലിക ഉത്തരവ്. ബാർ കൗൺസിലിന്റെയും എം ജി യൂണിവേഴ്സിറ്റിയുടെയും അനുവാദം ഉണ്ടായിരുന്നിട്ടും എൻട്രൻസ് കമ്മിഷണർ പ്രവേശനം നിഷേധിച്ചതിനെതിരെ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസി പരുവ നൽകിയ റിട്ട് ഹർജിയിലാണ് മേൽ താല്ക്കാലിക ഉത്തരവ്. റിട്ട് ഹർജികൾ ഫയൽ ചെയ്തതിന് ശേഷമാണ് എം ജി യൂണിവേഴ്സിറ്റിയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും പുതിയ കോഴ്സിനും, അധിക ബാച്ചിനും അംഗീകാരം നൽകിയത്. പ്രവേശന തീയതി കഴിഞ്ഞുപോയി എന്നും, സർക്കാരിന്റെ ഇനിയുമൊരു അംഗീകാരം ആവശ്യമാണെന്നും കാണിച്ച് എൻട്രൻസ് കമ്മിഷണറുടെ പ്രവേശനം നിഷേധിച്ചതിനെതിരെയാണ് കോളജിന്റെ റിട്ട് ഹർജി. നിരസിക്കപ്പെട്ട 50% സീറ്റുകൾ എൻട്രൻസ് കമ്മിഷണറുടെ പ്രതിനിധികളുടെ മേൽനോട്ടത്തിൽ പ്രവേശനം നൽകുവാനും കോടതി ഉത്തരവായി. ഹർജിക്കാർക്ക് വേണ്ടി മനയാനി അസോസിയേറ്റ്സ് ആണ് ഹാജരായത്.

കൊച്ചി: ഭാരതമാതാ ലോ കോളജിൽ പുതിയ കോഴ്സായ ബികോം എൽഎൽബിക്ക് 60 വിദ്യാർത്ഥികൾക്കും അധിക ബാച്ചായ ബിബിഎ എൽഎൽബിക്ക് 60 വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുവാൻ ജസ്റ്റീസ് പി വി സുരേഷ്‌കുമാറിന്റെ താല്ക്കാലിക ഉത്തരവ്.
ബാർ കൗൺസിലിന്റെയും എം ജി യൂണിവേഴ്സിറ്റിയുടെയും അനുവാദം ഉണ്ടായിരുന്നിട്ടും എൻട്രൻസ് കമ്മിഷണർ പ്രവേശനം നിഷേധിച്ചതിനെതിരെ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസി പരുവ നൽകിയ റിട്ട് ഹർജിയിലാണ് മേൽ താല്ക്കാലിക ഉത്തരവ്. റിട്ട് ഹർജികൾ ഫയൽ ചെയ്തതിന് ശേഷമാണ് എം ജി യൂണിവേഴ്സിറ്റിയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും പുതിയ കോഴ്സിനും, അധിക ബാച്ചിനും അംഗീകാരം നൽകിയത്.
പ്രവേശന തീയതി കഴിഞ്ഞുപോയി എന്നും, സർക്കാരിന്റെ ഇനിയുമൊരു അംഗീകാരം ആവശ്യമാണെന്നും കാണിച്ച് എൻട്രൻസ് കമ്മിഷണറുടെ പ്രവേശനം നിഷേധിച്ചതിനെതിരെയാണ് കോളജിന്റെ റിട്ട് ഹർജി. നിരസിക്കപ്പെട്ട 50% സീറ്റുകൾ എൻട്രൻസ് കമ്മിഷണറുടെ പ്രതിനിധികളുടെ മേൽനോട്ടത്തിൽ പ്രവേശനം നൽകുവാനും കോടതി ഉത്തരവായി. ഹർജിക്കാർക്ക് വേണ്ടി മനയാനി അസോസിയേറ്റ്സ് ആണ് ഹാജരായത്.

