- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയം: ഈ മാസം 25 ന് ഭാരത് ബന്ദിന് ആഹ്വാനം
ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നൽകിയത്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ഓർഡിനൻസുകളെയും ഇവയെ അടിസ്ഥാനമാക്കി പാർലമെന്റിന്റെ പരിഗണനയിലുള്ള പുതിയ ബില്ലുകളെയും എതിർത്തുകൊണ്ട് ശക്തമായി മുന്നോട്ട് പോകുമെന്ന് ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
കേന്ദ്രത്തിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ 25 ന് ഭാരതബന്ദും, തുടർന്നും ശക്തമായ പ്രതിഷേധങ്ങളും സംഘടിപ്പിക്കും. ഭഗത് സിങിന്റെ 114 ാം ജന്മവാർഷിക ദിനമായ സെപ്റ്റംബർ 28 ന് മൂന്ന് കേന്ദ്ര ഓർഡിനൻസുകൾ, പുതിയ പവർ ബിൽ 2020, ഡീസൽ, പെട്രോൾ വില കുത്തനെ വർധിപ്പിക്കൽ തുടങ്ങിയ കോർപ്പറേറ്റ് അനുകൂല, ജനവിരുദ്ധതയെ തുറന്നുകാട്ടുമെന്നും കമ്മിറ്റി വ്യക്തമാക്കി.
പഞ്ചാബിൽകിസാൻ മസൂദ് സംഘർഷ് സമിതി ട്രെയിൻ തടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 24,25,26 തീയതികളിൽ ട്രെയിൻ തടയൽ സമരം നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.