- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
28 ദിവസത്തെ ഇടവേളയിൽ വാക്സിൻ രണ്ടു ഡോസ് എടുക്കണം; വിവാദങ്ങൾക്ക് വിശദീകരണവുമായി ഭാരത് ബയോടെക്; മന്ത്രി സ്വീകരിച്ചത് ഒരു ഡോസ് മാത്രം
ഹരിയാന: 28 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസ് എടുക്കുമ്പോഴാണ് വാക്‌സിന്റെ ഫലം ഉണ്ടാവുക എന്ന് ഭാരത് ബയോടെക് അറിയിച്ചു.ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നുള്ള വിവാദങ്ങൾക്ക് വിശദീകരണം നൽകുകയായിരുന്നു ഭാരത് ബയോടെക് അധികൃതർ. കോവിഡ് സ്ഥിരീകരിച്ച മന്ത്രി ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിരുന്നുള്ളു എന്നും ഭാരത് ബയോടെക് വ്യക്തമാക്കി.
പരീക്ഷണ കോവിഡ് വാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി മന്ത്രി അനിൽ വിജിന് ഇന്നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബർ 20നാണ്് മന്ത്രി ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിൻ സ്വീകരിച്ചത്. കോവിഡ് വാക്‌സിൻ പരീക്ഷണത്തിന് തയ്യാറെന്ന് അനിൽ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമായിരുന്നു കുത്തിവയ്പ്.മന്ത്രി നിലവിൽ അമ്പാല സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിന്റെ വാക്‌സിന്റെ പേര് കോവാക്‌സിൻ എന്നാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ സഹകരണത്തോടെയാണ് കമ്പനിയുടെ വാക്‌സിൻ പരീക്ഷണം.