സ്വതന്ത്ര ഭാരതത്തിന്റെ വ്യവസായ തരംഗം സജീവമാക്കാൻ ഓട്ടോ ഇന്ത്യയും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഉരുക്കു ഉത്പാദന രംഗത്ത് ജർമെൻ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിലെ എല്ലാ ഉരുക്കു നിർമ്മാണ മേഖലയിലും (സ്റ്റീൽ പ്ലാന്റ്‌സ്) ഓട്ടോ ഇന്ത്യയുടെ പങ്കാളിത്തം അനിവാര്യമായിരുന്നു. കോക്ക് ഓവൻ: കൽക്കരി വാതകം, കൽക്കരി വെള്ളം, ടാർ എന്നിവ വേർതിരിക്കാനായി കൽക്കരി ചൂടാക്കിയ ഇഷ്ടികയുടെയോ മറ്റ് ചൂട് പ്രതിരോധശേഷിയുള്ള വസ്തുക്കളുടെയോ ഒരു അറ. കൽക്കരി വാതകവും കൽക്കരി വെള്ളവും കാർബണും ശേഷിക്കുന്ന ചാരവും കൂടിച്ചേർന്ന് കോക്ക് എന്നറിയപ്പെടുന്ന കഠിനമായ അവശിഷ്ടമായി മാറുന്നു. കോക്ക് പ്രാഥമികമായി ഉരുക്ക് നിർമ്മാണത്തിലാണ് ഉപയോഗിക്കുന്നത്.

കൽക്കരി ശുദ്ധീകരിച്ഛ് നല്ല ഇനം കൽക്കരി ഉത്പാദിപ്പിക്കുവാൻ ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ഛ് ഇന്ത്യയിൽ സ്റ്റീൽ പ്ലാന്റുകളിൽ കോക്ക് ഓവൻ നിർമ്മിച്ഛ് പ്രവർതാനത്തിലാക്കുന്ന പ്രക്രിയ ചെയ്തിരുന്നത് തരൂർ ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള ഓട്ടോ ഇന്ത്യ എന്ന കമ്പനിയാണ്. ഓട്ടോ ഇന്ത്യയിലെ ജീവനക്കാരുടെ ഒരു സംഗമം കൊൽക്കത്തയിൽ സെപ്റ്റംബര് 22നു നടന്നു. തുടർന്ന് കേരളത്തിൽ സ്ഥിര താമസമാക്കിയവരുടെ ഒരു സ്നേഹസംഗമം ജനുവരി 22നു ക്ഷേത്ര നഗരിയായ ഗുരുവായൂർ കൃഷ്ണ ഇൻ ഹോട്ടലിൽ നടന്നു. മുപ്പതു വർഷത്തിനുശേഷം നടന്ന കൂട്ടായ്യ്മ്മക്ക് നേതൃത്വം നൽകിയത് പി ശങ്കരനാരായണനും എൻ പി നായരുമായിരുന്നു.

ഓട്ടോ കുടുംബത്തിന്റെ ഒത്തുചേരൽ ഇനിയും ഉണ്ടാകണമെന്ന് ശങ്കരനാരായണൻ സുഹൃത്തുക്കളെ ഓർമ്മിപ്പിച്ചു. യോഗത്തിൽ എൺപതു വയസ്സ് കഴിഞ്ഞ ശങ്കരനാരായണനെയും സി പി വേണുഗോപാലനെയും ആദരിച്ചു. എല്ലാ മെമ്പർമാരും തന്റെ കുടുംബത്തെയും പരിചയപ്പെടുത്തിയതിനു ശേഷം എൻ പി നായരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ഉണ്ടായി. തുടർന്ന് രുചികരമായ സദ്യക്കുശേഷം ഓട്ടോ കുടുംബം ക്ഷേത്ര നഗരിയോട് യാത്ര പറഞ്ഞു