കോഴിക്കോട്: നാഷനല്‍ യൂത്ത് സ്‌പോര്‍ട്സ് ആന്‍ഡ് എജുക്കേഷന്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഗോവയില്‍ നടന്ന ദേശീയ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കി കോഴിക്കോട് കാരന്തൂര്‍ മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ശംറീന്‍ അലിയും അമന്‍ സയാനും. വിദ്യാര്‍ഥികളെ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി, മര്‍കസ് ഗ്രൂപ് ഓഫ് സ്‌കൂള്‍ സി.എ.ഒ വി.എം. റഷീദ് സഖാഫി തുടങ്ങിയവര്‍ അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ശഹീര്‍ അസ്ഹരി, സദര്‍ മുഅല്ലിം ഹുസൈന്‍ സഖാഫി, എച്ച്.എം സുലൈഖ, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.