- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിടിസിആര്‍ഐയില്‍ ശില്പശാല സംഘടിപ്പിച്ചു
ICAR-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തില്‍ (സിടിസിആര്‍ഐ) 'കിഴങ്ങുവിളകള്‍ മെച്ചപ്പെടുത്തുന്നതിനായി വന്യ-ഇനങ്ങളെ ഉപയോഗപ്പെടുത്തുക' എന്ന വിഷയത്തില്‍ ഒരു മാര്‍ഗ്ഗ നിര്‍ദേശക ബ്രെയിന്‍സ്റ്റോമിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഈ പരിപാടിയില്‍ വിവിധ സ്ഥാപനങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞര്‍, ബ്രീഡര്‍മാര്‍, സംരക്ഷണ വിദഗ്ധര്‍ മുതലായവര്‍ നൂതന ആശയങ്ങള്‍ വഴി കിഴങ്ങുവിളകളുടെ വന്യ-ഇനങ്ങളെ (CWRs) ഉപയോഗപ്പെടുത്തി കിഴങ്ങുവിളകള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്തു. ജനിതക വൈവിധ്യവും, നൂതന സഹകരണങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനും, സംരക്ഷണം, പ്രജനനം, നയ ചട്ടക്കൂടുകള്‍ എന്നിവയില്‍ വെളിച്ചം വീശാനും അവയുടെ സുരക്ഷിതമായ ഉപയോഗത്തിനായി പ്രവര്‍ത്തനക്ഷമമായ തന്ത്രങ്ങള്‍ക്കും ഗവേഷണ അജണ്ടകള്‍ക്കുമുള്ള ഒരു റോഡ്മാപ്പ് നല്‍കാനുമായിരുന്നു ശില്പശാലയുടെ ലക്ഷ്യം.
ശില്‍പശാലയില്‍ സസ്യ ജനിതകശാസ്ത്രത്തിലും, വിള വികസനത്തിലും പ്രശസ്തരായ വിദഗ്ധരില്‍ നിന്നുള്ള മുഖ്യ പ്രഭാഷണങ്ങള്‍, സംവേദനാത്മക ബ്രേക്ക്ഔട്ട് സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ നടന്നു . പി.പി.വി. & എഫ്.ആര്‍.എ. ചെയര്‍പേഴ്‌സണ്‍ ഡോ. ത്രിലോചന്‍ മൊഹപത്ര ഉദ്ഘാടന പ്രസംഗം നടത്തി. ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐയില്‍ നടന്നുവരുന്ന സി.ഡബ്ല്യു.ആര്‍. ഉപയോഗിച്ചുള്ള കിഴങ്ങുവര്‍ഗ്ഗ വിള വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഡയറക്ടര്‍ ഡോ. ജി. ബൈജു വിശദീകരിച്ചു. ഐസിഎആര്‍-ഐഐഎച്ച്ആര്‍ ഡയറക്ടര്‍ ഡോ. ടി.കെ. ബെഹറ; ഐസിഎആര്‍-സിപിസിആര്‍ഐ മുന്‍ ഡയറക്ടര്‍ ഡോ. കെ.യു.കെ. നമ്പൂതിരി; ടിഎന്‍എയു-പെരിയകുളം ഡീന്‍ ഡോ. ജെ. രാജാംഗം എന്നിവരും മുഖ്യധാരാ കൃഷിയിലും വികസനത്തിലും സിഡബ്ല്യുആറുകളുടെ ആവശ്യകത എടുത്തു പറഞ്ഞു.
ക്രോപ്പ് ഇംപ്രൂവ്മെന്റ് വിഭാഗം മേധാവി ഡോ. മാനസ് ആര്‍. സാഹൂ പരിപാടിയുടെ ആമുഖവും , പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.പി. മുരുഗേശന്‍ നന്ദിയും പറഞ്ഞു. ഈ രംഗത്തെ പ്രമുഖരായ ഡോ.കെ.ജോസഫ് ജോണ്‍, ഡോ.കെ.പ്രദീപ്, ഡോ.വി.അരുണാചലം, ഡോ.മനസ് ആര്‍.സാഹൂ എന്നിവര്‍ സി.ഡബ്ല്യു.ആറുകളെക്കുറിച്ചുള്ള ഗവേഷണവും വികസനവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ശാസ്ത്രജ്ഞര്‍, ബ്രീഡര്‍മാര്‍, അക്കാദമിക് വിദഗ്ധര്‍, വിപുലീകരണ വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ എന്നിവരടങ്ങുന്ന നൂറോളം പങ്കാളികള്‍, മെച്ചപ്പെട്ട ലോകത്തിനായുള്ള CWR-ന്റെ ഗവേഷണത്തിനും വികസനത്തിനുമായി ഒരു വ്യതിരിക്തമായ റോഡ്മാപ്പ് കൊണ്ടുവരുന്നതിനായി വിവിധ ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുത്തു.