- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭാ നേതാക്കളോട് അനുഗ്രഹം തേടി സുരേഷ് ഗോപി
തൃശൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാർ തട്ടിൽ ഉൾപ്പടെ വിവിധ ക്രൈസ്തവ സഭാ നേതാക്കളെ വിളിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി. ഡൽഹിയിൽ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തളി ക്ഷേത്രം സന്ദർശിക്കും. ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കളെ സന്ദർശിക്കും.
നാളെ രാവിലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പോകും. പയ്യാമ്പലം ബീച്ചിൽ മാരാർ ജി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുന്ന സുരേഷ് ഗോപി നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കാണുമെന്നും വിവരമുണ്ട്. 'ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിരുന്നു' എന്ന അടിക്കുറിപ്പോടെ ടീച്ചർക്കൊപ്പമുള്ള ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
കൊട്ടിയൂർ ക്ഷേത്രത്തിലേക്കും സുരേഷ് ഗോപി പോയേക്കും. മറ്റന്നാളായിരിക്കും സ്വന്തം മണ്ഡലത്തിലെത്തുക. ടൂറിസം, പെട്രോളിയം സഹമന്ത്രിയാണ് സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് അദ്ദേഹം ഡൽഹിയിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റത്.ടൂറിസത്തിന്റെ മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തും പെട്രോളിയം- പ്രകൃതിവാതകത്തിന്റേത് ഹർദീപ് സിങ് പുരിയും ആയതിനാൽ ഇവരുമായി ബന്ധപ്പെട്ടായിരിക്കും സുരേഷ് ഗോപിയുടെ പ്രവർത്തനം.
ചുമതലയേറ്റെടുക്കുമ്പോൾ ഹർദീപ് സിങ് പുരിയും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. ചടങ്ങിൽ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സുരേഷ് ഗോപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തൃശൂരിൽ നിന്ന് എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. സുരേഷ് ഗോപി ക്യാബിനറ്റ് മന്ത്രിയാകുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിനിടെ, മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ചുമതലയേൽക്കും. തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസ്സങ്ങൾ ഉണ്ടാകരുതെന്നും മന്ത്രിമാർക്ക് നിർദേശമുണ്ട്. ഇന്ന് വിവിധ മന്ത്രിമാർ ഓഫീസുകളിലെത്തി ചുമതല ഏൽക്കും.