ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിലെ ആലപ്പുഴയുടെ സ്വന്തം ടീമായ ആലപ്പി റിപ്പിള്‍സ് നാടിന്റെ ആവേശമുള്‍കൊള്ളുന്ന ഔദ്യോഗിക ഗാനം പുറത്തിറക്കി. ആലപ്പുഴയിലെ വള്ളംകളിയുടെ ഓളങ്ങളിലും തീരങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഉത്സാഹത്തെ മുണ്ടുടുത്ത് കളികളത്തിലേക്കും സന്നിവേശിപ്പിക്കുന്ന കളിക്കാരെ അവതരിപ്പിച്ചാണ് ഔദ്യോഗിക ഗാനം മുന്നോട്ട് പോകുന്നത്. ആര്‍പ്പോ വിളിയുടെ ആവേശത്തോടെ തുടങ്ങുന്ന ഗാനം, തൂക്കിയടി മാത്രമെന്ന ടീമിന്റെ കളിരീതിയും മുന്നോട്ടുവെക്കുന്നതാണ്. ക്രിക്കറ്റ് ബാറ്റുകൊണ്ട് വള്ളം തുഴഞ്ഞു പാഞ്ഞുപോകുന്ന കാഴ്ചകള്‍ നിറഞ്ഞുനിക്കുന്ന ഗാനം ഏതൊരു ക്രിക്കറ്റ് ആരാധകനും വള്ളംകളി ആരാധകനും ഒരുപോലെ സന്തോഷം പകരുന്നതാണ്.

ബി. കെ. ഹരിനാരായണന്‍ വരികളെഴുതി ബി. മുരളി കൃഷ്ണ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ ആലാപനം യാസീന്‍ നിസാറും ബി. മുരളി കൃഷ്ണനും ചേര്‍ന്നാണ്. വിനു വിജയ് സംവിധാനം ചെയ്ത് ഷിജു എം. ഭാസ്‌കര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഗാനത്തില്‍ പ്രമുഖ ഇന്‍ഫ്‌ലുന്‍സര്‍മാരായ ജിന്റോ ബോഡിക്രാഫ്റ്റ്, അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ എന്നിവരും അഭിനയിക്കുന്നുണ്ട്. ഗാനത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍- എക്‌സ് ആര്‍ എഫ് എക്‌സ് ഫിലിം ഫാക്ടറി, കോണ്‍സെപ്റ്റ് & ഡിസൈന്‍- ജീമോന്‍ പുല്ലേലി, നോക്‌റ്റെ പി കെ, ടീം ആര്‍ കെ സ്വാമി, ദിവ്യ, സ്‌ക്രിപ്റ്റിംഗ്- വിനു വിജയ്, നോക്‌റ്റെ പി കെ, എഡിറ്റര്‍- അരുണ്‍ കുറവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ടൈറ്റസ് ജോണ്‍, അസോസിയേറ്റ് ഡയറക്ടര്‍- അമല്‍ ദേവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജോഷി കാവാലം, വിഎഫ്എക്‌സ്- വിനെക്‌സ് വര്‍ഗീസ്. ആലപ്പി റിപ്പിള്‍സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഔദ്യോഗിക ഗാനം പുറത്തിറക്കിയത്.

YouTube link to the Alleppey Ripples official anthem-

https://youtu.be/Y3D03j8FO4Q?si=7UJKDXjUdDOdJOdV

ആലപ്പുഴയുടെ ആവേശമുള്‍കൊണ്ട് ആലപ്പി റിപ്പിള്‍സിന്റെ ഔദ്യോഗിക ഗാനം