കോട്ടയം: മലങ്കര ഓർത്തോഡോക്‌സ് സഭ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം ഒന്നരക്കോടി രൂപ ഭദ്രാസന മെത്രാപ്പൊലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് കൈമാറി. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത, ഫാ. ജോർജ് പൗലോസ് (ഫ്‌ളോറിഡ), ഭദ്രാസന കൗൺസിലംഗങ്ങളായ . റോയ് തോമസ് (ഡാളസ്), ഏബ്രഹാം വർക്കി (ഷിക്കാഗോ) എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തുടർന്നും സംഭാവനകൾ ലഭ്യമാക്കാനുള്ള ഊർജിത ശ്രമത്തിലാണ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനമെന്ന് അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത പറഞ്ഞു.