- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോണസ് : സര്‍ക്കാര്‍ തീരുമാനം നിരാശാജനകം-കെ എസ് ടി യു
കോഴിക്കോട് : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണം പ്രമാണിച്ചുള്ള ബോണസ് -ഉത്സവബത്ത നിരക്ക് വര്‍ധിപ്പിക്കാത്ത ഇടത് സര്‍ക്കാരിന്റെ തീരുമാനം നിരാശാജനകവും വഞ്ചനാപരവുമാണെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ എസ് ടി യു) സംസ്ഥാന കമ്മിറ്റി. ഒരുമാസത്തെ ശമ്പളം ബോണസ് എന്നത് അധ്യാപകരുടെ അടിസ്ഥാന അവകാശവും മുന്‍ സര്‍ക്കാരുകളാല്‍ അംഗീകരിക്കപ്പെട്ടതുമാണ്.
എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരാള്‍ക്കുപോലും ഇന്ന് ഒരു മാസത്തെ ശമ്പളം ബോണസായി ലഭിക്കുന്നില്ല. തൊഴിലാളി സ്‌നേഹം പ്രസംഗിക്കുന്ന സര്‍ക്കാര്‍, ബോണസ് ഉത്സവബത്ത തുകയില്‍ നയാപൈസയുടെ വര്‍ധന പോലും വരുത്തിയിട്ടില്ല. കൊടിയ വിലക്കയറ്റത്തിന്റെയും കടുത്ത ആനുകൂല്യനിഷേധത്തിന്റെയും കാലത്ത് ബോണസ് ഉത്സവബത്തകളില്‍ കുറവ് വരുത്തിയിട്ടില്ലെന്ന് അഭിമാനിക്കുന്നവര്‍ അവകാശങ്ങളെ ഔദാര്യമായി കാണുന്ന മനോഭാവമുള്ളവരാണെന്ന് കെ എസ് ടി യു കുറ്റപ്പെടുത്തി.സര്‍ക്കാരിന്റെ വികലവും പ്രതിലോമമായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ കെഎസ്ടിയു ഒക്ടോബര്‍ 1 ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ കെ എസ് ടി യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശ്ശികകള്‍ യഥാസമയം അനുവദിക്കാതെ അനന്തമായി നീട്ടിവെക്കുന്നതില്‍ സംസ്ഥാന കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി.കീം പരീക്ഷക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെക്കാള്‍ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരിഗണന നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡണ്ട് കെഎം അബ്ദുള്ള അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി കെ അസീസ്, ട്രഷറര്‍ ഏ സി അത്താഉള്ള, ഓര്‍ഗനൈസിങ് സെക്രട്ടറി പി കെ എം ഷഹീദ്, അസോസിയേറ്റ് സെക്രട്ടറി സിദ്ധിഖ് പാറോക്കോട്,മജീദ് കാടേങ്ങല്‍,കാസിം കുന്നത്ത്, ടി പി അബ്ദുല്‍ ഗഫൂര്‍,ഐ ഹുസൈന്‍, കല്ലൂര്‍ മുഹമ്മദലി,റെജി തടിക്കാട്,അലി ഇ ആര്‍,പി മുനീര്‍,കെ ഫസല്‍ ഹഖ്,പി ടി എം ഷറഫുന്നിസ,പി പി ജാഫര്‍,എം എ ജാബിര്‍,എപി നാസര്‍,മുസ്തഫ വളാഞ്ചേരി,ബഷീര്‍ തൊട്ടിയന്‍,കെ എ മനാഫ്,സാജിദ് കെ ടി,ടി കെ പി റഊഫ്,സി ഖാലിദ്,ഷൗക്കത്തലി ടി, എന്‍ പി മുഹമ്മദലി,വീരാന്‍കുട്ടി കോട്ട,കെ മുജീബ് റഹ്മാന്‍,വി കെ മുഹമ്മദ് റഷീദ്,ടി ജമാലുദ്ദീന്‍,ടി അബ്ദുല്‍ ഗഫൂര്‍, ജലീല്‍ വൈരങ്കോട്,കെ പി സാജിദ്,നാസര്‍ തേളത്ത്,കെപിഎ സലീം, ഇടി റിഷാദ്,കെ മുഹമ്മദലി,മണ്ടോടി ബഷീര്‍,എ കെ നാസര്‍,സലിം നാലകത്ത് സംസാരിച്ചു.