- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കണവാടിക്കു നിറങ്ങളാൽ അഴക് ചാർത്തി ഗ്ലോബൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ
കൊച്ചി: അങ്കണവാടിയുടെ മതിലുകളിൽ വർണച്ചിത്രങ്ങളൊരുക്കി ഗ്ലോബൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ. മുളന്തുരുത്തി പതിമൂന്നാം ഡിവിഷനിലെ മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള പെരുമ്പിള്ളി കോളനി അങ്കണവാടി കെട്ടിടത്തിന്റെ അകവും പുറവുമാണ് ചായക്കൂട്ടിൽ പൂക്കളും ആനയും കാർട്ടൂൺ കഥാപാത്രങ്ങളും മറ്റു ദൃശ്യങ്ങളുമൊക്കെ ആവിഷ്‌കരിച്ചു മനോഹരമാക്കിയത്.
ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ കിഡ്‌സ് ഫോർ കൊച്ചി കൂട്ടായ്മയിലുൾപ്പെട്ട ഒൻപതാം ക്ലാസിലെ പതിനൊന്ന് കുട്ടികൾ ഒരു ദിവസം മുഴുവൻ നീണ്ട ചിത്രരചനയിൽ പങ്കെടുത്തു. അങ്കണവാടി കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും സന്തോഷം പകരുന്നതാണ് മനോഹര വർണ്ണങ്ങളിൽ തീർത്ത ദൃശ്യവിരുന്ന്.
ചിത്രരചന ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം ജോയൽ ഉദ്ഘാടനം ചെയ്തു. വർണ ചിത്രങ്ങളൊരുക്കാൻ സഹായവുമായി അങ്കണവാടി അദ്ധ്യാപിക അമ്പിളി കുട്ടികൾക്കൊപ്പം ചേർന്നു.
Next Story