കൊച്ചി: ഇന്ത്യയുടെ ആദ്യ വിന്റർ ആർട്ടിക് പര്യവേഷണത്തിൽ ജയിൻ കൽപ്പിത സർവ്വകലാശാലയും പങ്കു ചേരും. 2023 ഡിസംബറിൽ ആരംഭിച്ച വിന്റർ പര്യവേഷണത്തിനായി പുറപ്പെടുന്ന നാലാമത്തെ സംഘത്തിലാണ് ജയിൻ കൽപ്പിത സർവ്വകലാശാലയിലെ മറൈൻ സയൻസ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ.ജിപ്സൻ ഇടപ്പഴം ഇടംനേടിയത്.

2007 മുതൽ വേനൽക്കാലത്ത് ഇന്ത്യ നടത്തിവരുന്ന ആർട്ടിക് പര്യവേഷണത്തിന്റെ തുടർച്ചയായി പഠന, ഗവേഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഡിസംബറിൽ വിന്റർ മിഷന് തുടക്കം കുറിച്ചത്. പോളാർ നൈറ്റ് എന്നറിയപ്പെടുന്ന അതിശൈത്യകാലത്ത് ദിവസം മുഴുവൻ ഏറെക്കുറെ സൂര്യപ്രകാശം ഉണ്ടാവാറില്ല. ഈ അന്തരീക്ഷത്തിൽ നടത്തേണ്ട പഠനങ്ങൾക്കാണ് സംഘം മുൻഗണന നൽകുന്നത്. ഭൗമ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന ആർട്ടിക്ക് പര്യവേഷണത്തിൽ തുടർച്ചയായി രണ്ടാം തവണയാണ് ജയിൻ സർവ്വകലാശാല പങ്കെടുക്കുന്നത്. കഴിഞ്ഞ മെയ്മാസത്തിൽ നടന്ന വേനൽക്കാല പര്യവേഷണ സംഘത്തിൽ ജയിൻ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. ഫെലിക്സ് എം.ഫിലിപ്പ് അംഗമായിരുന്നു.

ആഗോള താപനത്തിന്റെ ഭാഗമായി ഉത്തരധ്രുവപ്രദേശങ്ങളിലേക്ക് ജീവജാലങ്ങൾ കൂട്ടപലായനം ചെയ്യുന്നതിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ട്രാക്ക് ചെയ്ത് ഡോക്യുമെന്റ് ചെയ്യുന്ന പഠനത്തിനാണ് ജയിൻ യൂണിവേഴ്സിറ്റി ശ്രദ്ധ ചെലുത്തുന്നത്. ഡോ.ഫെലിക്സ് എം.ഫിലിപ് (അസിസ്റ്റന്റ്റ് പ്രൊഫസർ, ജയിൻ യൂണിവേഴ്സിറ്റി), ഡോ.ലക്ഷ്മി ദേവി (അസിസ്റ്റന്റ് പ്രൊഫസർ,ജയിൻ യൂണിവേഴ്സിറ്റി ), അനുപമ ജിംസ് (അസിസ്റ്റന്റ് പ്രൊഫസർ,ചിന്മയ വിശ്വവിദ്യാപീഡ്) എന്നിവരാണ് ഈ പ്രോജക്ടിന് നേതൃത്വം നൽകുന്നത്.

30-ലേറെ വർഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന, രണ്ട് യൂണിവേഴ്സിറ്റികൾ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിൾ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വൺ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഈ യൂണിവേഴ്സിറ്റി. ബെംഗളൂരു ആസ്ഥാനമായ ജെയിൻ യൂണിവേഴ്‌സിറ്റിക്ക്