- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് പി സി പാസിങ് ഔട്ട് പരേഡ്: മർകസ് ബോയ്‌സ് സ്‌കൂൾ മികച്ച പ്ലാറ്റൂൺ
കുന്ദമംഗലം: കോഴിക്കോട് റൂറൽ പരിധിയിലെ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിൽ ഏറ്റവും മികച്ച പ്ലാറ്റൂണായി കാരന്തൂർ മർകസ് ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ജെ ഡി ടി ഇസ്ലാം ഗ്രൗണ്ടിൽ വെച്ച് നടന്ന പരേഡിൽ റൂറൽ പരിധിയിലെ 18 സ്‌കൂളുകളാണ് പങ്കെടുത്തത്.
മുഹമ്മദ് അൻസഫാണ് മർകസ് ബോയ്‌സ് സ്‌കൂൾ പ്ലാറ്റൂൺ നയിച്ചത്. ചടങ്ങിൽ സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ മർകസ് ടീമിന് ഉപഹാരം നൽകി. സി പി ഒമാരായ ഇസ്ഹാഖലി, ശഫീഖ് കോട്ടിയേരി എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ജേതാക്കൾക്ക് മർകസിൽ നൽകിയ സ്വീകരണത്തിൽ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സ്‌കൂൾ ഹെഡ്‌മാസ്റ്റർ പി അബ്ദുന്നാസർ, പി ടി എ പ്രസിഡന്റ് ശമീം കെ കെ സംബന്ധിച്ചു.
Next Story