പാലാ: രോഗങ്ങൾക്കെതിരെ അതീവജാഗ്രത പാലിക്കേണ്ട കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നതെന്ന് പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞു. കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച ആരോഗ്യ സെമിനാറും മെഗാ മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഫാ ജോസഫ് വടകര അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ജോസ് ജെ ചീരാംകുഴി, ഹെഡ്‌മാസ്റ്റർ ജിനോ ജോർജ് ഞള്ളംപുഴ, പി ടി എ പ്രസിഡന്റ് ടോണി ആന്റണി, പ്രൊഫ ഡോ രാജു ജോർജ്, എബി ജെ ജോസ്, നിതിൻ സി വടക്കൻ എന്നിവർ പ്രസംഗിച്ചു.

മാർ സ്ലീവാ മെഡിസിറ്റിയിലെ പ്രൊഫ ഡോ രാജു ജോർജ്, ഡോ ജെയ്‌സി തോമസ്, ഡോ പ്രിൻസ് ജോസഫ്, ഡോ ഹേമന്ത്, അനീഷ് ആനിക്കാട് തുടങ്ങിയവർ മെഗാ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.