- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയും ഒരു അമ്മയുടെ കണ്ണുനീർ കലാലയങ്ങളിൽ വീഴരുത്; ആം ആദ്മി പാർട്ടി മഹിളാ ശക്തി
തിരുവനന്തപുരം: 2024 മാർച്ച് ഏഴിന് ജെ എസ് സിദ്ധാർത്ഥനെ ക്യാമ്പസിനുള്ളിൽ എസ്
എഫ് ഐ ഗുണ്ടകൾ അതിക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ ആം ആദ്മി പാർട്ടി
കേരള സ്‌റ്റേറ്റ് മഹിളാശക്തി വയനാട് പൂക്കോട് ഗവൺമെന്റ് വെറ്റിനറി കോളേജിനു
മുന്നിൽ മാർച്ച് 7ന് ഒരു ജനകീയ പ്രതിഷേധം സംഘടിപ്പിക്കുകയും, പ്രതിഭാധനനായ
മകനെ നഷ്ടപ്പെട്ട രക്ഷിതാക്കൾക്കൊപ്പം നീതിക്കായി അവരുടെ ദുഃഖത്തിൽ പങ്കുചേർന്ന്
പിന്തുണ അർപ്പിക്കുകയും, പ്രതിഷേധത്തിനിടെ പരസ്യമായി തലമുണ്ടനം ചെയ്ത് മഹിളാശക്തി
തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് സിന്ധു സന്തോഷ് ഐക്യദാർഢ്യം അറിയിക്കുകയും
ചെയ്തു.
ഒരു സ്ത്രീ തന്റെ മുടി മുറിക്കുക എന്നാൽ,അത്രമാത്രംതീവ്രതയേറിയതും ഉറപ്പുള്ളതുമായ തീരുമാനത്തിൽ സംഭവിക്കുന്നതാണ്.സിദ്ധാർത്ഥന്റെ മുഖവും ആ മരണവേദനയും അവന്റെ മാതാപിതാക്കളുടെ നെഞ്ചുപിടച്ചിലും സിന്ധുവിനെ അത്രത്തോളം പിടിച്ചുലച്ചു എന്നതാണ് സത്യം.സിദ്ധാർത്ഥിന്റെ ദുഃഖിതയായ അമ്മ ഷീബയ്ക്ക് വേണ്ടിയുള്ള പരസ്യമായ സിന്ധു
സന്തോഷിന്റെ തീരുമാനത്തെ ആം ആദ്മി പാർട്ടി മഹിളാശക്തി സംസ്ഥാന ഘടകം ഈ
സമയം ആദരിക്കുന്നു, ഇന്ന് കേരളത്തിലെ ഓരോ അമ്മമാരുടെയും മനസ്സിന്റെ
വേദനയാണ് സിദ്ധാർത്ഥന്റെ മരണം, പഠന കേന്ദ്രങ്ങളിലെ അക്രമ രാഷ്ട്രീയം
ഒഴിവാക്കപ്പെടണമെന്ന് മഹിളാശക്തി ഈ അവസരത്തിൽ ശക്തമായി ആവശ്യപ്പെടുന്നു.