കൈതപ്പൊയിൽ: 2023-24 അക്കാദമിക് വർഷത്തിൽ പഠ്യേതര വിഷയങ്ങളിൽ 150 ലേറെ അവാർഡുകൾ കരസ്ഥമാക്കി കൈതപ്പൊയിൽ മർകസ് പബ്ലിക് സ്‌കൂൾ. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമായി നടന്ന വിവിധ പരിപാടികളിലായാണ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ ഈ മിന്നുന്ന നേട്ടം കരസ്ഥമാക്കിയത്. അവാർഡുകൾ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച അവാർഡ് നൈറ്റ് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

പബ്ലിക് സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൽ ജബ്ബാർ സഖാഫി അധ്യക്ഷത വഹിച്ചു. മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് സി എ ഒ വി എം റശീദ് സഖാഫി അനുമോദന പ്രസംഗം നടത്തി. മെംസ് ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൾ മുഹമ്മദ് ശാഫി, മർകസ് ഇന്റർ നാഷണൽ സ്‌കൂൾ പ്രിൻസിപ്പൾ ദിൽഷാദ്, പി ടി എ പ്രസിഡണ്ട് ബശീർ അഹ്സനി സംബന്ധിച്ചു. സ്‌കൂൾ പ്രിൻസിപ്പൾ ലിനീഷ് ഫ്രാൻസിസ് സ്വാഗതവും നാസർ ഹിശാമി നന്ദിയും പറഞ്ഞു. വോക്കൽ ട്രെയിനർ മുഹമ്മദ് സിയാദ് ഇശൽ സന്ധ്യക്ക് നേതൃത്വം നൽകി.