- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ഡോക്യൂമെന്ററിയിറക്കും: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് താൻ നടപ്പിലാക്കാൻ പോകുന്ന വികസന പദ്ധതികളുടെ രൂപം അടുത്ത ആഴ്ച ഡോക്യുമെന്ററിയായി പുറത്തിറക്കുമെന്നും അതിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നും എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പൂവാർ സെന്റ് ബർത്തലോമിയ ഡയസ് പള്ളി സന്ദർശിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റേണ്ട പൂവാർ തീരദേശ പ്രദേശത്തെ സംസ്ഥാന സർക്കാർ അവഗണിച്ച് പിന്നോട്ടടിച്ചെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. പൂവാർ പ്രദേശം വിനോദ സഞ്ചാര ഹബ് ആക്കി മാറ്റേണ്ട മേഖലയാണ്. ഈ മേഖലയിൽ വികസന മുരടിപ്പുണ്ട്. എല്ലാ മേഖലയിലും കക്ഷി രാഷ്ട്രീയത്തിനതീതമായ വികസനമാണ് മോദി സർക്കാർ നടപ്പാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സെന്റ് ബെർത്തലോമിയ പള്ളി വികാരി അനീഷ് ഫെർണാണ്ടസുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. സഭാ വിശ്വാസികളും ബിജെപി പ്രവർത്തകരും സന്നിഹിതരായിരുന്നു.