- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂർ ആദിവാസി ഭൂസരം: 60 കുടുംബങ്ങൾക്ക് ഭൂമി നൽക്കുമെന്ന കലക്ടറുടെ ഉറപ്പിനെ തുടർന്ന് അവസാനിപ്പിച്ചു
നിലമ്പൂരിൽ ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ 314 ദിവസമായി ആദിവാസികൾ നടത്തികൊണ്ടിരിക്കുന്ന ഭൂസമരം ജില്ല കലക്ടറുമായുള്ള ചർച്ചയെ തുടർന്ന് 'അവസാനിപ്പിച്ചു.
ഇന്ന് നിലമ്പൂർ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തിന് എത്തിയ ജില്ലാ കലക്ടർ ആദിവാസി ഭൂസമര നേതാക്കളോട് ചർച്ച നടത്തി.
സമരസമിതി നേതാക്കൾ ആവശ്യപ്പെട്ട പ്രകാരം 60 ആദിവാസി കുടുംബങ്ങൾക്ക് 50 സെന്റ് ഭൂമി നൽകാം എന്ന് കലക്ടർ ഉറപ്പ് കൊടുത്ത തോടുകൂടിയാണ് ഭൂ സമരം അവസാനിപ്പിച്ചത്.
ചാലിയാർ പഞ്ചായത്തിൽ കണ്ണംകുണ്ടിൽ തന്നെ ആദ്യം പതിച്ചു നൽകാമെന്നും ബാക്കിയുള്ള കുടുംബങ്ങൾക്ക് തൊട്ടടുത്ത പ്രദേശമായ നെല്ലിപ്പൊയിലിലും നൽകും.
50 സെന്റ് വീതം പ്ലോട്ടുകൾ തിരിക്കുന്നതിന് സർവ്വെ നടപടികൾ വേഗത്തിലാക്കണമെന്നും സർവ്വെ നടപടികളിൽ സമരസമിതിയുടെ സാന്നിധ്യം ഉറപ്പു വരുത്തണമെന്നും സമരസമിതിയുടെ ആവശ്യവും അധിക്കൂർ അംഗീകരിച്ചു.
60 കുടുംബങ്ങളുടെ പേരുകൾ അപേക്ഷ സഹിതം ഐ.റ്റി.ഡി.പി. ഓഫീസർ മുമ്പാകെ സമരസമിതി കൈമാറും.
ആദ്യഘട്ട ചർച്ച തീർന്ന ഉടനെമേൽ കളക്ടർക്ക് ഇലക്ഷൻ ആവശ്യമായ അടിയന്തര ആവശ്യത്തിന് പോരേണ്ടി വന്നു എന്നും തുടർന്ന് താഹ്‌സിൽദാറാണ് ചർച്ച നയിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ച് തയ്യാറാക്കിയ രേഖയിൽ കലക്ടർ തന്നെ ഒപ്പ് വെക്കണമെന്ന് സമര നേതാക്കൾ നിർബന്ധം പിടിച്ചതിനാൽ അസന്ദിഗ്ധാവസ്ഥ രൂപപ്പെട്ടു.
പിന്നീട് കലക്ടർ തന്നെ നേരിട്ട് സമര നേതാക്കളോട് ഫോണിലൂടെ സംസാരിച്ച് അനിവാര്യമായ കാരണത്താലാണ് എനിക്ക് പേരേണ്ടി വന്നതെന്ന് അറിയിക്കുകയും വൈകീട്ട് 6 മണിക്ക് കലക്ടറുടെ ചേമ്പറിൽ വെച്ച് നേരിട്ട് ഒപ്പ് വെക്കാമെന്നും വാക്ക് നൽകി.
കേരളത്തിലെ പ്രമുഖ ആക്ടീവിസ്റ്റ് ഗ്രോ വാസു, സമരസമിതി നേതാക്കളായ ഗിരിദാസ്, വിജയൻ, മജീദ് ചാലിയാർ വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ എന്നിവർ കലക്ടറേറ്റിൽ എത്തി ധാരണ പ്രകാരം കലക്ടർ രേഖ കൈമാറി.
കേരളത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഗ്രോ വാസു സമര നായിക ബിന്ദു വൈലശ്ശേരിക്ക് ഇളനീർ നൽകി സമരം അവസാനിപ്പിച്ചു.