കോട്ടയം :- അയൽരാജ്യങ്ങളിൽ നിന്ന് മതപരമായി ആ ട്ടിയോടിക്കപ്പെട്ട് വരുന്ന ന്യൂന പക്ഷങ്ങൾക്ക്പൗരത്വം നൽകുന്നതിനെതിരെ മത തീവ്ര വാദികൾ നേതൃത്വം കൊടുത്ത സിഎഎപ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ തീരുമാനിക്കുകയും,വിശ്വാസവും ആചാരവും സംരക്ഷിക്കാൻ അയ്യപ്പ ഭക്തർ നടത്തിയ ശബരിമല പ്രക്ഷോഭ കേസുകൾ ആറുവർഷമായിട്ടും പിൻവലിക്കാതി രിക്കുകയുംചെയ്യുന്ന സർക്കാരിന്റെ നടപടി തികഞ്ഞ മത വിവേചനവും, ഹിന്ദുസമൂഹത്തോ ടുള്ള നീതി നിഷേധവുമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി ആരോപിച്ചു.

പിണറായി വിജയൻ സർക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടും മത തീവ്ര വാദികളോട് കാട്ടുന്ന അനുകൂല നിലപാടിനെയും ശരിവയ്ക്കുന്നതാണ് ഈ നടപടിയെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു കുറ്റ പെടുത്തി. അയൽരാജ്യങ്ങളിൽ നിന്നും മതപരമായ വിവേചനം നേരിട്ട് ആട്ടിയോടിക്കപ്പെട്ട് വരുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനെതിരെ നടന്ന കലാപമാണ് സിഎഎ പ്രക്ഷോഭം. രാജ്യത്തിന്റെ പലഭാ?ഗത്തും അത് കലാപമാവുകയും നിരവധിപേരുടെ ജീവനെടുക്കുകയും ചെയ്തു.

എന്നാൽ സ്വന്തം വിശ്വാസവും, ആചാരവും സംരക്ഷിക്കാൻ വിശ്വാസികൾ സമാധാനപരമായി നടത്തിയ നാമജപമാണ് ശബരിമല പ്രക്ഷോഭം. എന്നാൽ അയ്യപ്പവിശ്വാസികൾക്കെതിരെ എടുത്ത കേസ് ഒഴിവാക്കാതിരിക്കുകയും സിഎഎ സമരക്കാരുടെ കേസുകൾ എഴുതിത്തള്ളുകയും ചെയ്യുന്നത് ഇടത് സർക്കാരിന്റെ വർ?ഗീയപ്രീണനനയമാണ്തുറന്നു കാട്ടുന്നതെന്ന് ഈ. എസ്. ബിജു പറഞ്ഞു

ഇതിന്എല്ലാവിധ പിന്തുണയും നൽകി കൂട്ടുനിൽക്കുകയാണ് മുഖ്യപ്രതിപക്ഷമായ യുഡിഫ്.ശബരിമല വിശ്വാസികൾക്കൊപ്പമാണെന്ന് പറയുന്ന കോൺ?ഗ്രസ് എന്തുകൊണ്ടാണ് സിഎഎ കേസുകൾക്കൊപ്പം ശബരിമല കേസുകളും പിൻവലിക്കണം എന്ന് ആവശ്യപെടാത്തതെന്ന് ഈ. എസ്. ബിജു ചോദിച്ചു.

മതഭീകരവാദസംഘടനകളെ പ്രീണിപ്പിക്കാൻഹിന്ദു വിരുദ്ധ നിലപാടുകൾ തുടരുന്നഇടതു വലതു മുന്നണികളുടെ രാഷ്ട്രീയ ഇരട്ടത്താപ്പ് തുറന്നുകാട്ടി, നീതി നിഷേധത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഹിന്ദുഐക്യവേദി നേതൃത്വം നൽകുമെന്നും ഈ.എസ്.ബിജു പറഞ്ഞു.