- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഐടി മദ്രാസ്സിൽ ബിഎസ് ഡിഗ്രി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി - ഐഐടി മദ്രാസ്സിൽ നാല് വർഷത്തെ ബിഎസ് ഡിഗ്രി പ്രോഗ്രാമുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഡേറ്റ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈ രണ്ട് പ്രോഗ്രാമുകൾക്കും ഇന്ത്യയിൽ എവിടെയുമുള്ള, ഏത് പ്രായത്തിലുമുള്ളവർക്കും ചേരാവുന്നതാണ്. വിദ്യാർത്ഥികൾക്ക് അവരുടെ റഗുലർ ഡിഗ്രികളോടൊപ്പം ഈ ഡിഗ്രി പ്രോഗ്രാമുകളും പഠിക്കാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് 75% വരെ സ്‌കോളർഷിപ്പുകൾ ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മെയ് 26 ആണ്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ https://study.iitm.ac.in/ds , https://study.iitm.ac.in/es എന്ന വെബ്ബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) എഴുതാതെ ഒരു സെൽഫ്-കണ്ടെയിൻഡ് ക്വാളിഫയർ പ്രോസസ്സിലൂടെ വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാമിൽ ചേരാം. ജെഇഇ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് നേരിട്ടും അഡ്‌മിഷൻ എടുക്കാം. ഇലക്ട്രോണിക് സിസ്റ്റംസ് പ്രോഗ്രാമിൽ തിയറി ക്ലാസുകളും ലബോറട്ടറി കോഴ്‌സുകളുമുണ്ട്. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് ചെയ്ത് തങ്ങളുടെ കണ്ടെത്തലുകൾ സബ്മിറ്റ് ചെയ്യാവുന്ന തരത്തിലാണ് ലാബ് എക്‌സ്പെരിമെന്റുകൾ തയ്യാറാക്കിയിരിക്കുന്നത്. ഫൈനൽ ഇവാല്യുവേഷന് വിദ്യാർത്ഥികൾ മദ്രാസ്സ് ക്യാമ്പസ് സന്ദർശിക്കണം.എഞ്ചിനീയറിങ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, സയൻസ്, നിയമം, മെഡിസിൻ തുടങ്ങി എല്ലാ സ്ട്രീമുകളിലെയും വിദ്യാർത്ഥികൾക്ക് ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷനിലും പ്ലസ് ടുവിൽ കണക്കും ഫിസിക്സും പഠിച്ചവർക്ക് ഇലക്ട്രോണിക്‌സ് സിസ്റ്റത്തിലെ ബിഎസ്നും അപേക്ഷിക്കാം.
നിലവിൽ, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള 25,000-ത്തിലധികം വിദ്യാർത്ഥികൾ ഈ പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട്. കണ്ടന്റ് ഡെലിവറി ഓൺലൈനിൽ ചെയ്യാം, പ്രതിമാസ ഇൻ-പേഴ്‌സൺ പരീക്ഷകൾ രാജ്യത്തെ 150 ൽ പരം നഗരങ്ങളിലുള്ള പരീക്ഷാ സെന്ററുകളിൽ ഞായറാഴ്‌ച്ചകളിൽ നടത്തും.