- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരട് വെടിക്കെട്ടിനു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് എതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
മരട് ശ്രീ മരട്ടിൽ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷങ്ങളുടെ ഭാഗമായി 135 വർഷം ആയി നടന്നു വരാറുള്ള വെടിക്കെട്ടിനു വർഷം ജില്ലാ ഭരണകൂടം അനുമതി നൽകാതിരുന്നതിനാൽ ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങു കൂടിയായ വെടിക്കെട്ട് ഉപേക്ഷിക്കേണ്ടി വന്നു. അതിനെ എതിരെ സംഘാടകരും ദക്തം ഭക്തജനങ്ങളും ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ ആദിമുഖ്യത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.
അനിൽ കുമാർ പി അധ്യക്ഷത വഹിച്ച യോഗത്തിൽ സാംസ്‌കാരിക പ്രവർത്തകൻ എം ആർ എസ് മേനോൻ സായാഹ്ന ധർണ ഉത്ഘാടനം ചെയ്തു. ശിവപ്രസാദ്, അനിൽ കെ നായർ, ശ്രീവത്സകുമാർ, സതീഷ് കുമാർ, ജയൻ പാലയിൽ, മധുസൂദനൻ വി, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വെടിക്കെട്ടിനു അനുമതി നിഷേധിക്കുവാൻ ഉണ്ടായ കാരണമായി പറയുന്ന പൊലീസ്, റവന്യ, ഫയർ റിപ്പോർട്ടുകളിൽ വസ്തുതാ പരമായ തെറ്റുകൾ സംഘടകർ യോഗത്തിൽ ചൂണ്ടിക്കാണിച്ചു. സീപസ്ഥലത്തു എവിടെ എങ്കിലും അപകടം ഉണ്ടായാൽ വെടിക്കെട്ട് പാടെ നിരോധിക്കുന്ന നടപടിയിൽ യോഗം പ്രതിഷേധിച്ചു .ദാവിയിൽ ഈ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
ഇതിനു തുടർച്ച ആയി മരട് ശ്രീദേവി ഓഡിറ്റോറിയത്തിൽ ഏപ്രിൽ 7 നു വിപുലമായ രീതിയിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്ന കാര്യവും അറിയിച്ചു.